• HOME
  • »
  • NEWS
  • »
  • film
  • »
  • ഷാരൂഖ് ഖാൻ ഏറ്റവും സമ്പന്നനായ ബോളിവുഡ് നടൻ; ലോകത്തിലെ ഏറ്റവും ധനികരായ അഭിനേതാക്കളുടെ പട്ടിക പുറത്ത്

ഷാരൂഖ് ഖാൻ ഏറ്റവും സമ്പന്നനായ ബോളിവുഡ് നടൻ; ലോകത്തിലെ ഏറ്റവും ധനികരായ അഭിനേതാക്കളുടെ പട്ടിക പുറത്ത്

ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടികയിൽ നിന്നുള്ള ഏക ഇന്ത്യൻ നടനും ഷാരൂഖ് ഖാൻ തന്നെ

  • Share this:

    ഏറ്റവും ജനപ്രീതി ഉള്ളതും വലുതുമായ സിനിമ വ്യവസായങ്ങളിൽ ഒന്നാണ് ബോളിവുഡ്. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ഹൃത്വിക് റോഷൻ, ദീപിക പദുക്കോൺ, കത്രീന കൈഫ് , രൺവീർ സിംഗ് തുടങ്ങിയ നിരവധി പ്രതിഭകളെ ബോളിവുഡ് ഇതിനൊടകം തന്നെ സമ്മാനിച്ചിട്ടുമുണ്ട്. ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും വലിയ ധനികരായ നടന്മാരുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. അടുത്തിടെ വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തിറക്കിയ പട്ടികയിലാണ് ഷാരൂഖ് ഖാൻ നാലാം സ്ഥാനത്തുള്ളത്.

    ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടികയിൽ നിന്നുള്ള ഏക ഇന്ത്യൻ നടനും ഷാരൂഖ് ഖാൻ തന്നെ. നടൻ എന്നതിലുപരി ചലച്ചിത്ര നിർമ്മാതാവും വ്യവസായിയും കൂടിയാണ് അദ്ദേഹം. ഡ്വെയ്ൻ ജോൺസൺ, ടോം ക്രൂസ്, ജോർജ്ജ് ക്ലൂണി, റോബർട്ട് ഡി നിരോ തുടങ്ങിയ അന്തർദേശീയ താരങ്ങൾക്കൊപ്പമാണ് ഷാരൂഖ് ഖാന്‍ ഈ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഷാരൂഖിന്‍റെ ആസ്തി 770 മില്യണ്‍ ഡോളറാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ടോം ക്രൂസിനെയും ജാക്കി ചാനെയും പിന്നിലാക്കിയാണ് ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഷാരൂഖ് ഖാൻ നാലാമത് എത്തിയത്.

    Also read- RRR ബോളിവുഡ് ചിത്രമല്ല, അതൊരു തെലുങ്കു ചിത്രം: സംവിധായകന്‍ എസ്.എസ് രാജമൗലി

    1000 മില്യൺ ഡോളർ ആസ്തിയുള്ള അമേരിക്കൻ ഹാസ്യനടൻ ജെറി സീൻഫെൽഡ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഒരു ബില്ല്യണ്‍ ഡോളറോളം ആസ്തിയുള്ള ടൈലർ പെറിയും 800 മില്യൺ ഡോളറിന്റെ ആസ്തിയുള്ള ഡ്വെയ്ൻ ജോൺസണുമാണ് ഷാറൂഖ് ഖാന് മുന്നിൽ ഇടം പിടിച്ചിരിക്കുന്ന മറ്റു താരങ്ങൾ.

    അതി സമ്പന്നരായ മറ്റ് ബോളിവുഡ് താരങ്ങൾ ആരൊക്ക ആണെന്ന് നോക്കാം

    ഇന്ത്യൻ സിനിമയുടെ ബിഗ് ബി എന്ന് അറിയപ്പെടുന്ന അമിതാ ബച്ചന് ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. 2023 ലെ കണക്കനുസരിച്ച് അമിതാ ബച്ചന്റെ ആസ്തി 410 മില്യൺ ഡോളറാണ്.

    നടൻ എന്നതിലുപരി എഴുത്തുകാരനായും നിർമ്മാതാവായുമെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് സൽമാൻ ഖാൻ. ബോളിവുഡിലെ ഏറ്റവും പ്രമുഖ താരങ്ങളിൽ ഒരാളായി തന്നെ ആണ് അദ്ദേഹം ഇന്നും സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്. ബജ്‌രംഗി ഭായ്ജാൻ, ഏക് താ ടൈഗർ, പ്രേം രത്തൻ ധന് പായോ, വീർ, മൈനേ പ്യാർ കിയ, ഹം ആപ്‌കെ ഹേ കൗൻ, മുജ്‌സെ ഷാദി കരോഗി തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ കരിയർലി ഏറ്റവും മികച്ച ചിത്രങ്ങൾ. ബീയിംഗ് ഹ്യൂമൻ എൻജിഒയും അദ്ദേഹത്തിന്റെ ഒരു സംരംഭമാണ്. ഏകദേശം 380 മില്യൺ ഡോളറാണ് താരത്തിന്റെ ആസ്തിയെന്നാണ് വിവരം.

    Also read- ‘നന്ദി, നിങ്ങൾ നിങ്ങളായിരിക്കുന്നതിന്’; അജിത്തിനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മഞ്ജു വാര്യർ

    കഹോ നാ പ്യാർ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡ് ഇൻഡസ്ട്രിയിൽ നില ഉറപ്പിച്ച നടനാണ് ഹൃത്വിക് റോഷൻ. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടനുമുള്ള ഫിലിംഫെയർ അവാർഡും അദ്ദേഹം സ്വന്തമാക്കി. ബാംഗ് ബാംഗ്, കോയി മിൽ ഗയ, കഭി ഖുഷി കഭി ഗാം, സൂപ്പർ 30, സിന്ദഗി നാ മിലേഗി ദോബാര എന്നിവയായിരുന്നു ഹൃത്വിക് റോഷന്റെ മറ്റു സൂപ്പർഹിറ്റ് ചിത്രങ്ങൾ. ഏകദേശം 370 മില്യൺ ഡോളറാണ് താരത്തിന്റെ ആസ്തിയെന്ന് റിപ്പോർട്ട്.

    ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് അക്ഷയ് കുമാർ. 1987 ൽ പുറത്തിറങ്ങിയ ആജ് എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം ആദ്യമായി സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. ഹേരാ ഫേരി, ബെൽ ബോട്ടം, ഗോൾഡ്, എയർലിഫ്റ്റ്, മിഷൻ മംഗൾ എന്നിവ അക്ഷയ് കുമാറിന്റെ ഹിറ്റു ചിത്രങ്ങളിൽ ചിലതാണ്. ഏകദേശം 340 മില്യൺ ഡോളറാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോർട്ടുകൾ.

    Published by:Vishnupriya S
    First published: