സുഹൃത്തിന്റെ കല്യാണത്തിന് ക്ഷണിക്കാതെ പോയിട്ടുണ്ടോ? ചിരി സിനിമയിലെ ഗാനം കേൾക്കാം
സുഹൃത്തിന്റെ കല്യാണത്തിന് ക്ഷണിക്കാതെ പോയിട്ടുണ്ടോ? ചിരി സിനിമയിലെ ഗാനം കേൾക്കാം
Listen to the song from Chiri movie | സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി
ഗാനരംഗം
Last Updated :
Share this:
സുഹൃത്തിന്റെ ക്ഷണിക്കാത്ത വിവാഹത്തിന് പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണു 'ചിരി' എന്ന ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്. സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി.
ഡ്രീം ബോക്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം, ഹരീഷ് കൃഷ്ണ നിർമ്മിച്ച് ജോസഫ് പി. കൃഷ്ണ കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ദേവദാസാണ്.
ഷൈൻ ടൊം ചാക്കോയുടെ അനുജൻ ജോ ജോൺ ചാക്കോ, അനീഷ് ഗോപാൽ, കെവിൻ എന്നിവർ പ്രധാന കഥാപത്രങ്ങളായെത്തുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് രവി, സുനിൽ സുഖദ, ഹരികൃഷ്ണൻ, രാജേഷ് പറവൂർ, വിശാൽ, ഹരീഷ് പേങ്ങ, മേഘ, ജയശ്രീ, സനൂജ, അനുപ്രഭ, ഷൈനി എന്നിവർ അഭിനയിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.