വളരെ കഷ്‌ടപ്പെട്ട് ടൊവിനോയുടെ ഒരു സ്കെച്ച് പൂർത്തിയാക്കിയതാണ് നദാ. ശേഷം പല വിധേനെ ടൊവിനോയെ ഇക്കാര്യം അറിയിക്കാൻ നടന്നിട്ടും ഒത്തില്ല. ശേഷം അച്ഛൻ റംസീൻ റഷീദ് ഒരു പോസ്റ്റിലൂടെ മകളുടെ ദുഃഖം പറഞ്ഞതും ആ ആഗ്രഹം നടത്തിക്കിട്ടിയ സന്തോഷത്തിലാണ് നദാ മോൾ ഇപ്പോൾ.
'ദി മലയാളി ക്ലബ്' എന്ന ഫേസ്ബുക് കൂട്ടായ്മയിലാണ് റംസീൻ മകൾ വരച്ച സ്കെച്ച് ഉൾപ്പെടെ പോസ്റ്റ് ചെയ്ത് അവളുടെ സങ്കടം ഉണർത്തിച്ചത്.
"ടോവിനോടെ റിപ്ലൈക്ക് വേണ്ടി കാത്തിരിക്കുന്ന എന്റെ മോൾടെ (nahda) ഡ്രോയിങ്.. പല തരത്തിലും അവൾ ഈ ഫോട്ടോ ടോവിക്ക് അയച്ചു.. റിപ്ലൈ കിട്ടാതെ നിരാശയിലായ് ഇപ്പൊ ടോവിനോനെ നേരിട്ട് കണ്ടാ ഓടിച്ചിട്ട് കടിക്കും എന്ന് പറഞ്ഞു നടപ്പാണ്. വോയിസ് റിപ്ലൈ വേണമെന്ന് ആണ് അവളുടെ ഡിമാൻഡ്," റംസീൻ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
സംഗതി ടൊവിനോയുടെ സോഷ്യൽ മീഡിയ മാനേജറും കമ്മ്യൂണിക്കേഷൻസ് വിദഗ്ധനുമായ വിപിൻ കുമാറിന്റെ കണ്ണിലുടക്കി. പിന്നെ വൈകിയില്ല, നദായുടെ ആഗ്രഹം പോലെ തന്നെ ഒരു വോയിസ് മെസ്സേജ് ദേ വന്നു, സാക്ഷാൽ ടൊവിനോയുടെ.
"മോള് ഗംഭീരമായി വരച്ചിട്ടുണ്ട്, ഇനിയും ഇതിലും നന്നായി വരയ്ക്കണം" എന്ന് ടൊവിനോയുടെ ആശംസ.
റംസീൻ ഇട്ട പോസ്റ്റിനു മറുപടിയായാണ് ടൊവിനോയുടെ ശബ്ദ സന്ദേശം പ്രത്യക്ഷപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Tovino Thomas, Tovino Thomas movie