ലോക്ക്ഡൗൺ: ദിലീഷ് പോത്തനും ഗ്രിഗറിയും അടക്കം 70 മലയാള സിനിമ പ്രവർത്തകർ ആഫ്രിക്കയിൽ

ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ് സംഘമുള്ളത്.

News18 Malayalam | news18-malayalam
Updated: April 4, 2020, 8:56 AM IST
ലോക്ക്ഡൗൺ: ദിലീഷ് പോത്തനും ഗ്രിഗറിയും അടക്കം 70 മലയാള സിനിമ പ്രവർത്തകർ ആഫ്രിക്കയിൽ
ഗ്രിഗറി ജേക്കബ്ബും ദിലീഷ് പോത്തനും
  • Share this:
ജോർദാനിൽ ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായി എത്തിയ സംവിധായകൻ ബ്ലെസിയും നടൻ പൃഥ്വിരാജും കൊവിഡ് ലോക്ക്ഡൗണിൽ കുടുങ്ങിയെങ്കിൽ മറ്റൊരു സിനിമാസംഘം ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ആഫ്രിക്കയിലാണ്. ആഫ്രിക്കൻ രാജ്യമായ  ജിബൂട്ടിയിൽ കോവിഡ് ഭീതിയില്ലാതെ ഒരു  മലയാള  ചിത്രത്തിന്റെ  ഷൂട്ടിങ്  പുരോഗമിക്കുകയാണ്. "ജിബൂട്ടി" എന്ന ചിത്രത്തിന്റെ ഷൂട്ടിംഗാണ് തടസങ്ങളില്ലാതെ പുരോഗമിക്കുന്നത്.

കൊറോണ  അധികമൊന്നും വ്യാപിക്കാത്ത ജിബൂട്ടിയിൽ  സംവിധായകൻ എസ് ജെ സിനു, ക്യാമറാമാൻ  ടി ഡി ശ്രീനിവാസ്  താരങ്ങളായ ദിലീഷ് പോത്തൻ, ഗ്രിഗറി, അമിത് ചക്കാ‌ലക്കൽ, ഷാഗുൻ  ജെയ്സ്വാൾ, അഞ്ജലി  നായർ  ഉൾപ്പെടെ  70 പേരടങ്ങുന്ന സംഘമാണ് ഉള്ളത്.

You may also like:COVID 19| കുവൈറ്റിൽ 24 മണിക്കൂറിനിടെ 75 പേർക്ക് കോവിഡ്; 42പേരും ഇന്ത്യക്കാർ [NEWS]COVID 19| നാട്ടിലെത്താൻ 500 കി.മീ. നടന്ന അതിഥി തൊഴിലാളി വഴിമധ്യേ മരിച്ചു [NEWS]റാന്നിയിലെ വൃദ്ധ ദമ്പതികൾ ആശുപത്രി വിട്ടു: രാജ്യത്ത് കോവിഡ് ഭേദമാകുന്ന ഏറ്റവും പ്രായം കൂടിയ ആളെന്ന റെക്കോ‍ഡിട്ട് തോമസ് [NEWS]

കോവിഡിനെ തുടർന്ന്  ഇന്ത്യയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ സംഘത്തിന് തിരികെ നാട്ടിലെത്താനാണ് പ്രയാസം നേരിടുന്നത്. അതേ സമയം ഇന്ത്യൻ എംബസിയുടെയും ജിബൂട്ടി സർക്കാരിന്റെയും പിന്തുണ ലഭിക്കുന്നുണ്ടെന്നും സിനിമാ പ്രവർത്തകർ അറിയിച്ചു.



First published: April 4, 2020, 8:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading