മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ ഐ.വി. ശശിക്ക് (I.V. Sasi) ആദരം അർപ്പിച്ചുകൊണ്ട് കൊച്ചിയിൽ ഒരുക്കുന്ന ‘ഉത്സവം 2022’ ന്റെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് കേരള രാജ്യാന്തര ചലച്ചിത്രോത്സവ വേദിയായ (International Film Festival of Kerala – IFFK) നിള തിയെറ്ററിൽ വെച്ച് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്, വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ എ.വി. അനൂപിന് നൽകി നിർവഹിച്ചു.
Also read: IFFK| തലസ്ഥാനത്ത് രാപകൽ കൺനിറയെ സിനിമാ കാഴ്ചകൾ; രാജ്യാന്തര ചലച്ചിത്രമേള നാലാം ദിനം
സാംസ്കാരിക ക്ഷേമനിധിബോർഡ് ചെയർമാനും നടനും സംവിധായകനുമായ മധുപാൽ സംവിധായകരായ ജി.എസ്. വിജയൻ, എം. പത്മകുമാർ, പ്രദീപ് ചൊക്ലി, ക്യാമറമാൻ വേണുഗോപാൽ, സൗണ്ട് എൻജിനീയർ ഹരികുമാർ, കഥാകൃത്ത് വി.ആർ. സുധീഷ്, ഗാനരചയിതാവ് ഷിബു ചക്രവർത്തി, വിപിൻ അമേയ, സി.എ. സുധീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ചലച്ചിത്ര സംസ്കാരിക സംഘടനയായ മാക്ടയും എഫ്.സി.സി 1983 യും ചേർന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഉത്സവം 2022’ ഡിസംബർ 22ന് എറണാകുളത്ത് സെൻട്രൽ സ്ക്വയർ മാളിൽ നടക്കും.
Summary: Launch of the Utsavam logo for a film festival honouring I.V. Sasi was held in 2022 at the Kerala International Film Festival location (IFFK) venue. Academy Chairman B. Ranjith handed over the logo to film producer A.V. Anoop. I.V. Sasi has made remarkable contributions to Malayalam cinema across his career as a director
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.