• HOME
  • »
  • NEWS
  • »
  • film
  • »
  • മംമ്ത മോഹൻദാസിന്റെ നിർമ്മാണത്തിൽ ഒരു റാപ് സോംഗ്; 'ലോകമേ' പാടി ഏകലവ്യൻ

മംമ്ത മോഹൻദാസിന്റെ നിർമ്മാണത്തിൽ ഒരു റാപ് സോംഗ്; 'ലോകമേ' പാടി ഏകലവ്യൻ

Lokame, a rap song produced by Mamtha Mohandas, released | ലോക്ക്ഡൗൺ നാളുകളിൽ ഏറ്റവുമധികം വൈറലായ ഏകലവ്യന്റെ ഗാനശകലത്തിന്റെ അവതരണമാണ് ഇത്

ഗാനത്തിൽ നിന്നും

ഗാനത്തിൽ നിന്നും

  • Share this:
    മലയാള സിനിമ മേഖലയിൽ 15 വർഷം തികയുന്ന വേളയിൽ നടി മംമ്ത മോഹൻദാസ് നിർമാണ രംഗത്തേക്ക് കടക്കുന്ന വിവരം പ്രേക്ഷകർ അറിഞ്ഞിരിക്കും. മംമ്തയുടെ നിർമ്മാണത്തിൽ ക്ലബ് എഫ്.എം. റേഡിയോ ജോക്കിയായ ഏകലവ്യൻ സുഭാഷ് പാടിയ 'ലോകമേ' എന്ന റാപ് ഗാനത്തിന്റെ ട്രെയ്‌ലർ പുറത്തു വന്നു. ലോക്ക്ഡൗൺ നാളുകളിൽ ഏറ്റവുമധികം വൈറലായ ഏകലവ്യന്റെ ഗാനശകലത്തിന്റെ അവതരണമാണ് ഇത്. ട്രെയ്‌ലർ ദുൽഖർ സൽമാൻ പുറത്തിറക്കി.

    മംമ്ത മോഹൻദാസ് പ്രൊഡക്ഷൻന്റെ ബാനറിൽ മംമ്ത മോഹൻദാസും നോയൽ ബെന്നും നിർമിക്കുന്ന ഈ മ്യൂസിക് സിംഗിളിൽ പ്രഗത്ഭരായ ഒട്ടേറെ സാങ്കേതിക വിദഗ്ധർ അണി നിരക്കുന്നു.

    വിഷ്വൽ എഫക്ട്സ് മേഖലയിൽ പ്രവർത്തന പരിചയമുള്ള ബാനി ചന്ദ് ബാബു ആണ് ഗാനത്തിന് അനിയോജ്യമായ കോൺസെപ്റ് തയാറാക്കി മ്യൂസിക് സിംഗിൾ സംവിധാനം ചെയ്ത് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. വിനീത് കുമാർ മെട്ടയിൽ സംഗീതം ചെയ്തിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് ഏകലവ്യൻ തന്നെയാണ്.

    ആമേൻ, ഡബിൾ ബാരൽ തുടങ്ങിയ സിനിമകളിലൂടെ മനോഹരമായ ഫ്രയിമുകൾ പ്രേക്ഷകരുടെ മുന്നിലെത്തിച്ച അഭിനന്ദൻ രാമാനുജം ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ദേശീയ അവാർഡ് ജേതാവും ഈ വർഷത്തെ കേരള സംസ്ഥാന പുരസ്കാരത്തിനർഹനുമായ കൊറിയോഗ്രഫർ പ്രസന്ന മാസ്റ്റർ ആണ് നൃത്ത സംവിധാനം.



    പ്രൊഡക്ഷൻ ഡിസൈൻ, ദേശീയ അവാർഡ് ജേതാവ് ബംഗ്ലാൻ നിർവഹിച്ചു. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ചെലവേറിയ മ്യൂസിക് സിംഗിൾ എന്ന പ്രത്യേകതയോടെയാണ് 'ലോകമേ' അണിയറയിൽ ഒരുങ്ങുന്നത്.

    എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ വിനോജ് വസന്തകുമാർ. വിഷ്വൽ എഫക്ട്സ് ചെയ്തിരിക്കുന്നത് കോക്കനട് ബഞ്ച് ക്രീയേഷൻസ്. മ്യൂസിക് മാസ്റ്ററിങ് അച്ചു രാജാമണി. സൗണ്ട് എഫക്ട്സ്, സംസ്ഥാന അവാർഡ് ജേതാക്കളായ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. കളറിംഗ് ശ്രിക് വാരിയർ. ലൈൻ പ്രൊഡ്യൂസർ ജാവേദ് ചെമ്പ്, പി.ആർ.ഒ.- ആതിര ദിൽജിത്ത്‌.

    2005ൽ പുറത്തിറങ്ങിയ മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മോഹൻദാസിന്റെ അരങ്ങേറ്റം.

    മംമ്തയും സുഹൃത്ത് നോയൽ ബെനും ചേർന്നാണ് മംമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് എന്ന പുതിയ പ്രൊഡക്ഷൻ ഹൗസിനു തുടക്കം കുറിച്ചത്.

    സിനിമയിൽ നിന്ന് നേടിയ അംഗീകാരങ്ങൾക്ക് ബദലായി സിനിമയ്ക്ക് വേണ്ടി തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണം എന്ന ആഗ്രഹത്തിൽ നിന്ന് ഉടലെടുത്തതാണ് പുതിയ മംമ്തയുടെ നിർമ്മാണ സംരംഭം. സ്ത്രീകൾക്കും യുവാക്കൾക്കും മുൻഗണന നൽകുന്ന പുതിയ പ്രോജക്ടിൽ ലഭ്യമായ സാമൂഹ മാധ്യമങ്ങളിലൂടെയും തങ്ങളെ സമീപിക്കാൻ കഴിയുമെന്നതും ഈ പ്രൊഡക്ഷൻ ഹൗസിന്റെ സവിശേഷതയാണ്.
    Published by:user_57
    First published: