ലോക്ക്ഡൗൺ കാലത്തെ നർത്തകിയുടെ കഥയുമായി 'ലോല' ചിത്രീകരണത്തിന് തയാറെടുക്കുന്നു

Lola movie is gearing up to commence shooting | ഒരു നർത്തകിയുടെ ജീവിതത്തിൽ ലോക്ക്ഡൗൺ കാലത്ത് നടക്കുന്ന ചില സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് 'ലോല'

News18 Malayalam | news18-malayalam
Updated: May 25, 2020, 6:47 AM IST
ലോക്ക്ഡൗൺ കാലത്തെ നർത്തകിയുടെ കഥയുമായി 'ലോല' ചിത്രീകരണത്തിന് തയാറെടുക്കുന്നു
ലോല
  • Share this:
നവാഗതനായ രമേശ് എസ്. മകയിരം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ലോല. സംവിധായകരായ കെ.മധു, ബ്ലസി, ലാൽ ജോസ്, ഡോ. ബിജു, ജി. മാർത്താണ്ഡൻ, മധുപാൽ, പ്രദീപ്‌ നായർ, ഗിന്നസ് പക്രു, ഷിബു ഗംഗാധരൻ, സലിം കുമാർ ,സജിത് ജഗത്‌നന്ദൻ, കെ.ആർ. പ്രവീൺ എന്നിവർ ചേർന്ന് ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ റിലീസ് ചെയ്തു.

മാധ്യമപ്രവർത്തകനും കവിയും എഴുത്തുകാരനുമായ രമേശ് എസ്. മകയിരം, 'മഹാഗുരു' എന്ന പരമ്പരയിൽ ശ്രീനാരായണ ഗുരുദേവന്‍റെ പ്രധാന ശിഷ്യനായ ബോധാനന്ദ സ്വാമിയായി അഭിനയിച്ചിരുന്നു.

ഒരു നർത്തകിയുടെ ജീവിതത്തിൽ ലോക്ക്ഡൗൺ കാലത്ത് നടക്കുന്ന ചില സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ് 'ലോല' എന്ന് സംവിധായകൻ രമേശ് എസ്. മകയിരം പറഞ്ഞു.

Also read: മത്സ്യകൃഷിക്ക് സൗജന്യമായി 13 സെന്റ് ഭൂമി വിട്ടു നൽകി നടൻ ടിനി ടോം

'ലോല'യിലെ നായികയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും മറ്റു നടീനടന്മാരെയും ഓഡീഷന്‍ വഴി തിരഞ്ഞെടുക്കുമെന്നും നിര്‍മ്മാതാക്കളായ പുതുപുരക്കല്‍ ഫിലിംസും സംവിധായകനും പറഞ്ഞു.

ജൂൺ, ജൂലൈ മാസങ്ങളിൽ ചിത്രീകരണം ആരംഭിക്കുന്ന ലോലയുടെ പ്രധാന ലൊക്കേഷന്‍ തിരുവനന്തപുരം - ആലപ്പുഴ എന്നിവിടങ്ങളിലാണ്.

കവി രാജൻ കൈലാസ് എഴുതുന്ന വരികൾക്ക് ഗിരീഷ് നാരായൺ സംഗീതം നിർവഹിക്കുന്ന മൂന്ന് ഗാനങ്ങളാണുള്ള
'ലോല'യിൽ പുതിയ ഗായകരയെയും അണിയറ പ്രവർത്തകർ തേടുന്നുണ്ട്. നിര്‍മ്മാണം: എസ്. ശശിധരന്‍ പിള്ള, ഛായാഗ്രഹണം: സിനോജ് പി. അയ്യപ്പൻ.

ലോക്ക്ഡൗൺ ഇളവുകളിൽ നിന്നുകൊണ്ട് എല്ലാ സുരക്ഷാ മുൻകരുതലുകളും എടുത്ത്‌ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങളും പൂർണമായി അനുസരിച്ച് കൊണ്ടായിരിക്കും ചിത്രീകരിക്കുകയെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.



First published: May 25, 2020, 6:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading