തിരുവനന്തപുരം: മിനിസ്ക്രീനിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളായ ലോലിതനും മണ്ഡോദരിയും ജീവിതത്തിലും ഒന്നിക്കുന്നു. 'മറിമായം' എന്ന ജനപ്രിയ സീരിയലിലൂടെയാണ് ലോലിതനും മണ്ഡോദരിയും പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയത്. ലോലിതനായി എസ്.പി ശ്രീകുമാറും മണ്ഡോദരിയായി സ്നേഹ ശ്രീകുമാറുമാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നത്. ഇവർ ഇനി ജീവിതത്തിലും ഒന്നിക്കുന്നെന്ന വാർത്തയാണ് പുറത്തു വരുന്നത്. ഡിസംബര്‍ 11ന് തൃപ്പൂണിത്തുറയില്‍ വച്ചാണ് ഇരുവരുടേയും വിവാഹം.
അതേസമയം വിവാഹക്കാര്യം ഇരുവരും ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ വിവാഹം സംബന്ധച്ച വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെ സ്നേഹ ഫേസ്ബുക്കില്‍ ഒരു വീഡിയോ പങ്കുവച്ചിട്ടുണ്ട്. മറിമായം പരമ്പരയിലെ പഴയ എപ്പിസോഡിന്റെ ഭാഗമാണ് പങ്കുവച്ചത്.
മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്ക്കാരിന്റേതടക്കെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള ശ്രീകുമാര്‍ 25ഓളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്നേഹ നാടകത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.