• HOME
  • »
  • NEWS
  • »
  • film
  • »
  • LOOK AT HER DOES SHE LOOK LIKE A HEROINE VIDYA BALAN ABOUT HER STRUGGLING PERIOD

'ഇവരെ കാണാൻ നായികയെ പോലെയുണ്ടോ?'; വിദ്യ ബാലനെ നോക്കി നിർമാതാവിന്റെ ചോദ്യം

ഉയർച്ചകളും താഴ്ച്ചകളും നിറഞ്ഞതായിരുന്നു വിദ്യയുടെ സിനിമാ ജീവിതം.

Image:Instagram

Image:Instagram

  • Share this:
    ബോളിവുഡിലെ മുൻ നിര നായികയാണ് വിദ്യബാലൻ. തൊട്ടതെല്ലാം പൊന്നാക്കുന്ന സ്ത്രീ പ്രാധാന്യമുള്ള ചിത്രങ്ങളിൽ അഭിനയിക്കുന്ന മികച്ച നടിമാരിൽ ഒരാൾ. എന്നാൽ കരിയറിന‍്റെ ഉന്നതിയിലേക്കുള്ള വിദ്യ ബാലന്റെ പ്രയാണം അത്ര എളുപ്പമായിരുന്നില്ല. അതിനെ കുറിച്ച് തുറന്നു പറയുകയാണ് വിദ്യ.

    ഉയർച്ചകളും താഴ്ച്ചകളും നിറഞ്ഞതായിരുന്നു വിദ്യയുടെ സിനിമാ ജീവിതം. കരിയറിന‍്റെ ആദ്യഘടത്തിൽ നിരവധി പരിഹാസങ്ങൾക്കും അപമാനങ്ങൾക്കും ഇരയായി. ഇതിനെ കുറിച്ചാണ് ഒരു അഭിമുഖത്തിൽ വിദ്യ തുറന്നു സംസാരിച്ചത്.

    തമിഴ് നിർമാതാവ് തന്റെ മുഖത്തു നോക്കി പറഞ്ഞതിനെ കുറിച്ച് വിദ്യ പറയുന്നു, "അവരെ നോക്കൂ, ഒരു നായികയെ പോലെ ഉണ്ടോ" എന്നായിരുന്നു നിർമാതാവിന്റെ പരാമർശം. അഭിനയത്തിന്റെ തുടക്കകാലത്ത് നിരവധി തവണ തഴയപ്പെട്ടിട്ടുണ്ടെന്ന് വിദ്യ പറയുന്നു.

    "ഭംഗിയില്ലെന്ന് എനിക്ക് തന്നെ തോന്നി. കണ്ണാടിയിൽ എന്നെ കാണുന്നത് പോലും ഇഷ്ടപ്പെട്ടില്ല. കാരണം കാണാൻ ഭംഗിയില്ലെന്നായിരുന്നു ഞാൻ വിശ്വസിച്ചത്. ഒരുപാട് കാലം ഞാൻ അങ്ങനെ തന്നെ വിശ്വസിച്ചു. ആ മനുഷ്യനോട് ക്ഷമിച്ചില്ല. പക്ഷേ, ഇന്ന് എനിക്ക് സന്തോഷമുണ്ട്. ഞാൻ എങ്ങനെയാണോ ആ രീതിയിൽ എന്നെ ഇഷ്ടപ്പെടാൻ പഠിച്ചിരിക്കുന്നു".

    തമിഴ് സിനിമാ ലോകത്ത് നിന്ന് കേസ് നേരിട്ടതിനെ കുറിച്ചും വിദ്യ പറയുന്നു. സെക്സ് കോമഡി ചിത്രത്തിൽ നിന്ന് പിന്മാറിയതിന്റെ പേരിലായിരുന്നു കേസ്. എന്നാൽ തന്നോട് പറഞ്ഞ കഥ മറ്റൊന്നായിരുന്നുവെന്നും ആ ചിത്രത്തിന് വേണ്ടിയാണ് താൻ കരാർ ഒപ്പിട്ടതെന്നും വിദ്യ.

    ബോളിവുഡിൽ താൻ ആഗ്രഹിച്ചതു പോലുള്ള ചിത്രങ്ങൾ തുടക്കകാലത്ത് ലഭിച്ചിരുന്നില്ലെന്നും വിദ്യ പറയുന്നു.

    ശകുന്തള ദേവിയാണ് വിദ്യ ബാലന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അമിത് മസൂർക്കർ സംവിധാനം ചെയ്യുന്ന ശ്രേണി എന്ന ചിത്രമാണ് ഇനി വരാനിരിക്കുന്നത്.
    Published by:Naseeba TC
    First published:
    )}