• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ലവ് ആക്ഷൻ ഡ്രാമ' കേരള ഷെഡ്യൂൾ പൂർത്തിയായി

news18india
Updated: July 28, 2018, 3:39 PM IST
'ലവ് ആക്ഷൻ ഡ്രാമ' കേരള ഷെഡ്യൂൾ പൂർത്തിയായി
news18india
Updated: July 28, 2018, 3:39 PM IST
കൊച്ചി: നിവിൻ പോളിയും നയൻതാരയും ആദ്യമായി ഒന്നിച്ച് ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ലവ് ആക്ഷൻ ഡ്രാമ' സിനിമയുടെ കേരള ഷെഡ്യൂൾ പൂർത്തിയായി. ശ്രീനിവാസൻ സംവിധാനം ചെയ്ത വടക്കുനോക്കി യന്ത്രത്തിലെ നായക കഥാപാത്രങ്ങളുടെ പേരാണ് മകൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ കഥാപാത്രങ്ങൾക്കും. നിവിൻ പോളി തളത്തിൽ ദിനേശനായി എത്തുമ്പോൾ നയൻതാര ശോഭയായി എത്തുന്നു. കഥാപാത്രങ്ങളുടെ പേര് മാത്രമേയുള്ളൂ, കഥയും സ്വഭാവവും മറ്റൊന്നാണ്.

നടൻ അജു വർഗീസ് നിർമാതാവിന്‍റെ വേഷമണിയുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഫന്‍റാസ്റ്റിക്ക് ഫിലിംസ്, എം സ്റ്റാര്‍ എന്‍റര്‍ടെയിന്‍റ്മെന്‍റ്സ് എന്നീ ബാനറുകളില്‍ അജു വര്‍ഗീസും വിശാഖ് പി സുബ്രഹ്മണ്യവുമാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായ സാഹചര്യത്തിൽ അടുത്ത ഷെഡ്യൂൾ ഉടൻതന്നെ ആരംഭിക്കും. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷൻ.

ശ്രീനിവാസൻ, മല്ലിക സുകുമാരൻ, അജു വർഗീസ്, ജൂഡ് ആന്‍റണി എന്നിവർക്കൊപ്പം തമിഴിൽ നിന്നും കന്നഡയിൽ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. കേരള ഷെഡ്യൂൾ പൂർത്തിയായ വിവരം നിവിൻ പോളി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. പ്രതീഷ് എം വർമ്മ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം ഷാൻ റഹ്മാനാണ്.
First published: July 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍