• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'കല്യാണം കഴിച്ചാലോന്ന് ഇങ്ങനെ ആലോചിച്ച്' നിവിൻ പോളി; ലവ് ആക്ഷൻ ഡ്രാമ ടീസർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ.

news18
Updated: August 24, 2019, 9:26 PM IST
'കല്യാണം കഴിച്ചാലോന്ന് ഇങ്ങനെ ആലോചിച്ച്' നിവിൻ പോളി; ലവ് ആക്ഷൻ ഡ്രാമ ടീസർ പുറത്ത്
ലവ് ആക്ഷൻ ഡ്രാമയിൽ നിവിൻ പോളിയും നയൻ താരയും
news18
Updated: August 24, 2019, 9:26 PM IST
ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത് നിവിൻ പോളിയും നയൻതാരയും പ്രധാനവേഷങ്ങളിൽ എത്തുന്ന ലവ് ആക്ഷൻ ഡ്രാമയുടെ ടീസർ പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷൻ ഡ്രാമ. ചിത്രത്തിൽ തളത്തിൽ ദിനേശനായി നിവിൻ പോളി എത്തുമ്പോൾ നയൻതാര ശോഭയായി എത്തുന്നു.

മോഹൻ ലാലിന്‍റെയും പ്രണവ് മോഹൻലാലിന്‍റെയും ഫേസ്ബുക്ക് പേജിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. 1989ൽ ശ്രീനിവാസൻ തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ ചിത്രമാണ് വടക്കു നോക്കിയന്ത്രം. അതിലെ കഥാപാത്രങ്ങളാണ് തളത്തിൽ ദിനേശനും ശോഭയും. ദിനേശനായി ശ്രീനിവാസൻ എത്തിയപ്പോൾ പാർവതി ആയിരുന്നു ദിനേശന്‍റെ ഭാര്യയായ ശോഭയായി എത്തിയത്.

ശ്രീനിവാസന്‍റെ ഇളയപുത്രൻ ധ്യാൻ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുമ്പോൾ അച്ഛന്‍റെ സിനിമയിലെ കഥാപാത്രങ്ങളുടെ പേരു മാത്രമേ പഴയതായിട്ടുള്ളൂ. അജു വർഗീസ് നിർമിക്കുന്ന ചിത്രത്തിൽ ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, അജു വർഗീസ്, വിനീത് ശ്രീനിവാസൻ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

പൊട്ടിച്ചിരിയും നിഗൂഢതകളുമായി ബ്രദേഴ്‌സ് ഡേ ട്രെയ്‌ലർ

ഒരു കൂട്ടുകെട്ട് ഒമ്പതു വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മലര്‍വാടി ആര്‍ട്സ് ക്ലബ് സിനിമയിൽ ഭാഗമായ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പോല്‍ എന്നിവരാണ് വീണ്ടും ഒന്നിക്കുന്നത്.nivin

First published: August 24, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...