• HOME
  • »
  • NEWS
  • »
  • film
  • »
  • ഷൈനും രജീഷയ്ക്കും പകരം ഭരതും വാണി ഭോജനും; 'ലവ്' തമിഴ് റീമേക്ക് ടീസര്‍ പുറത്ത്

ഷൈനും രജീഷയ്ക്കും പകരം ഭരതും വാണി ഭോജനും; 'ലവ്' തമിഴ് റീമേക്ക് ടീസര്‍ പുറത്ത്

ആർ.പി. ബാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്

  • Share this:

    ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‍ത് ഷൈന്‍ ടോം  ചാക്കോ, രജീഷാ വിജയന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ‘ലവ്’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ടീസർ റിലീസ് ചെയ്തു. ഭരത്, വാണി ഭോജൻ എന്നിവരാണ് തമിഴ് പതിപ്പിലെ നായകനും നായികയും. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആർ.പി. ബാലയാണ്. രാധാ രവി, വിവേക് പ്രസന്ന, ഡാനിയർ ആനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. പി.ജി. മുത്തയ്യയാണ് സംവിധാനം. സംഗീതം റോണി റാഫേൽ. എഡിറ്റിങ് അജയ് മനോജ്.

    2021ൽ ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലവ്. മമ്മൂട്ടി നായകനായെത്തിയ ശ്രദ്ധേയ ചിത്രം ‘ഉണ്ട’യ്ക്കു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്‍ത ചിത്രമാണിത്. സംവിധായകന്‍ തന്നെ രചനയും നിര്‍വഹിച്ച സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്‍റണി എന്നിവരും അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. എഡിറ്റിംഗ് നൗഫല്‍ അബ്ദുള്ള. സംഗീതം യക്സന്‍ ഗാരി പെരേര, നേഹ നായര്‍ എന്നിവര്‍. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം കൂടിയായിരുന്നു ഇത്.

    ഷങ്കറിന്റെ ‘ബോയ്‍സ്’ എന്ന ചിത്രത്തിലൂടെയാണ് ഭരത് വെള്ളിത്തിരയില്‍ അരങ്ങേറുന്നത്.  തുടര്‍ന്ന് അങ്ങോട്ട് ഭരത് വിവിധ ഭാഷകളില്‍ ഒട്ടേറെ മികച്ച സിനിമകളുടെ ഭാഗമായി. ജയരാജിന്റെ ‘ഫോര്‍ ദ പീപ്പിള്‍’, ‘വെയില്‍’,  ‘ചെന്നൈ കാതല്‍’, ‘കണ്ടേൻ കാതലൈ’ , ‘കില്ലാഡി’ തുടങ്ങിയവയാണ് ഭരതിന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍. തമിഴ് മിനിസ്ക്രീനില്‍ നിന്ന് സിനിമയിലേക്ക് വളര്‍ന്ന മുന്‍നിര നായികമാരില്‍ ഒരാളാണ് വാണി ഭോജന്‍.

    Published by:Arun krishna
    First published: