• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തലതിരിഞ്ഞ്, മീശ പിരിച്ച് 'ലൂസിഫർ', ഇനി കാത്തിരിപ്പ്

news18india
Updated: July 19, 2018, 10:53 PM IST
തലതിരിഞ്ഞ്, മീശ പിരിച്ച്  'ലൂസിഫർ', ഇനി കാത്തിരിപ്പ്
news18india
Updated: July 19, 2018, 10:53 PM IST
കൊച്ചി: നടൻ പൃഥ്വിരാജിന്‍റെ ആദ്യ സംവിധാനസംരംഭം 'ലൂസിഫർ' തയ്യാറാകുന്നു. മോഹൻലാൽ നായകനാകുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാൽ തന്നെയാണ് ലൂസിഫറിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 'ലൂസിഫർ വേദിയിലേക്ക്' എന്ന കാപ്ഷനോടെ പൃഥ്വിരാജ് ചിത്രം ഷെയർ ചെയ്തു. അക്ഷരങ്ങൾ ചിലയിടങ്ങളിൽ തിരിച്ചെഴുതിയാണ് ലൂസിഫർ എന്ന് എഴുതിയിരിക്കുന്നത്.

പോസ്റ്ററിൽ മീശ പിരിച്ചുവെച്ച് മാസ് ലുക്കിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമിക്കുന്നത്. വൻ താരനിരയാണ് ചിത്രത്തിൽ മോഹൻലാലിനൊപ്പം അണിനിരക്കുന്നത്.

മോഹൻലാലിന്‍റെ സഹാദരനായി ടൊവിനോ തോമസ് എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ദ്രജിത്ത്, മഞ്ജു വാര്യർ, മംമ്ത മോഹൻദാസ്, ക്വീൻ ഫെയിം സാനിയ എന്നിവരും ചിത്രത്തിലുണ്ട്. സുജിത്ത് വാസുദേവാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ദീപക് ദേവാണ് സംഗീതം. ചിത്രം പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രം ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

Loading...
 
First published: July 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍