ലൂസിഫർ കണ്ട ഓരോ പ്രേക്ഷകനും മനസിൽ ചോദിച്ചൊരു ചോദ്യമുണ്ട്. ലൂസിഫറിന്റെ രണ്ടാംഭാഗം ഉണ്ടാകുമോ എന്നതാണ് ആ ചോദ്യം. ഇപ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ചിറക് നൽകിയിരിക്കുകയാണ് ലൂസിഫറിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ. മോഹൻലാൽ അവതരിപ്പിക്കുന്ന ഖുറേഷി അബ്രാം എന്ന അധോലോക നായകന്റെ ഫസ്റ്റ്ലുക്കാണ് പൃഥ്വിരാജ് അവസാന പോസ്റ്ററിൽ അവതരിപ്പിച്ചിരിക്കുന്നത്. 'അവസാനം ആരംഭത്തിന്റെ തുടക്കം' എന്ന അടിക്കുറിപ്പും പോസ്റ്ററിനൊപ്പം പൃഥ്വിരാജ് നല്‍കിയിട്ടുണ്ട്. സിനിമയുടെ രണ്ടാംഭാഗം വരുന്നുവെന്ന അഭ്യൂഹങ്ങൾ സജീവമാക്കുന്നതാണ് പൃഥ്വിയുടെ ഈ സസ്പെൻസ്.
തിയറ്ററുകളിലാകെ നിറഞ്ഞോടിയ ചിത്രം ഇതിനോടകം 100 കോടി ക്ലബ്ബില്‍ കടന്നിരുന്നു. ഇപ്പോഴും തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിക്കുന്നത്. മഞ്ജു വാര്യരാണ് സിനിമയിലെ പ്രധാന സ്‍ത്രീ കഥാപാത്രമായി എത്തിയത്. വിവേക് ഒബ്‍റോയ് അടക്കം വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lucifer, Lucifer actress, Lucifer cast, Lucifer characters, Lucifer crew, Lucifer film, Lucifer Malayalam movie, Lucifer Manju Warrier, Lucifer movie review, Lucifer movie songs, Lucifer Murali Gopy, Lucifer Prithviraj, Lucifer songs, Lucifer thriller movie, Lucifer Tovino Thomas, Lucifer Vivek Oberoi