വിജയകുതിപ്പിന്റെ അമ്പതാം ദിവസം 'ലൂസിഫർ' ആമസോൺ പ്രൈമിലും

മേയ് 16 മുതലാണ് ആമസോൺ പ്രൈമിൽ ‘ലൂസിഫർ’ സ്ട്രീം ചെയ്തു തുടങ്ങുന്നത്

news18india
Updated: May 15, 2019, 6:28 PM IST
വിജയകുതിപ്പിന്റെ അമ്പതാം ദിവസം 'ലൂസിഫർ' ആമസോൺ പ്രൈമിലും
മേയ് 16 മുതലാണ് ആമസോൺ പ്രൈമിൽ ‘ലൂസിഫർ’ സ്ട്രീം ചെയ്തു തുടങ്ങുന്നത്
  • Share this:
മോഹൻലാൽ നായകനായ ‘ലൂസിഫർ' റിലീസ് ചെയ്ത് 50 ദിവസങ്ങൾ പിന്നിടുമ്പോൾ ആമസോൺ പ്രൈമിലും ചിത്രം സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നു. മേയ് 16 മുതലാണ് ആമസോൺ പ്രൈമിൽ ‘ലൂസിഫർ’ സ്ട്രീം ചെയ്തു തുടങ്ങുന്നത്. ആമസോൺ പ്രൈം വീഡിയോ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് വിവരങ്ങൾ പുറത്തുവിട്ടത്. മലയാളത്തില്‍ കൂടാതെ തമിഴിലും തെലുങ്കിലും ചിത്രം കാണാനാകുമെന്നും ട്വീറ്റില്‍ പറയുന്നു.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായിരുന്നു. നൂറ്റമ്പതു കോടി കളക്ഷന്‍ നേടിയ ചിത്രം മാര്‍ച്ച് 28നാണ് റിലീസായത്. കേരളത്തില്‍ മാത്രം നാനൂറ്‌ തിയേറ്ററുകളിലാണ് ലൂസിഫര്‍ പ്രദര്‍ശിപ്പിച്ചത്. 43 രാജ്യങ്ങളില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമ എന്ന റെക്കോഡും ലൂസിഫര്‍ സ്വന്തമാക്കിയിരുന്നു.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ലൂസിഫർ’. ചിത്രം 150 കോടിയിലേറെ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്. മുരളി ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മോഹൻലാൽ, മഞ്ജുവാര്യർ, വിവേക് ഒബ്റോയ്, ടൊവിനോ തോമസ് എന്നിവർക്കൊപ്പം സായ്‌കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, നന്ദു, ബാല, സാനിയ അയ്യപ്പൻ, തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ടായിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading