• HOME
  • »
  • NEWS
  • »
  • film
  • »
  • 'യുദ്ധം തിന്മയും തിന്മയും തമ്മിൽ'; ത്രസിപ്പിക്കുന്ന ലൂസിഫർ ട്രെയിലർ പുറത്ത്

'യുദ്ധം തിന്മയും തിന്മയും തമ്മിൽ'; ത്രസിപ്പിക്കുന്ന ലൂസിഫർ ട്രെയിലർ പുറത്ത്

മോഹൻലാലിന്റെ മാസ് രംഗങ്ങളാണ് ട്രെയിലറിന്റെ ഹൈലൈറ്റ്

  • Last Updated :
  • Share this:
    കാത്തിരിപ്പിന് വിട.  മോഹൻലാൽ- പൃഥ്വിരാജ് ആരാധകർ‌ ആവേശത്തോടെ കാത്തിരുന്ന ലൂസിഫര്‍ സിനിമയുടെ ട്രെയിലർ പുറത്ത്. മോഹൻലാൽ മാസ് ലുക്കിൽ എത്തുന്ന ട്രെയിലർ ചിത്രത്തിന്റെ ഒഫീഷ്യൽ പേജിലൂടെയാണ് പുറത്തുവിട്ടത്. സിരകളെ ത്രസിപ്പിക്കുന്ന രംഗങ്ങളും പശ്ചാത്തല സംഗീതവുമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. മോഹൻലാൽ ആരാധകർക്ക് എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന കഥാപാത്രമാകും സ്റ്റീഫൻ നെടുമ്പള്ളി എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.

    മോഹൻലാലിന്റെ അവതരണ‌‌ത്തോടെയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ഉദ്യോഗജനകമായ രംഗങ്ങൾ ഒരു പൊളിറ്റിക്കൽ ത്രില്ലറ്റിന്റെ എല്ലാവിധ ചേരുവകളോടെയുമാണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനായി ഖദറണിഞ്ഞാണ് മോഹന്‍ലാല്‍ എത്തുന്നത്.

    ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിർമിക്കുന്നത്. ഈ മാസം 28 ന് ചിത്രം തിയറ്ററുകളിലെത്തും.


    First published: