തമിഴകത്തിന്റെ സ്റ്റൈല്‍ മന്നന് സൂപ്പര്‍ സ്റ്റാര്‍ രജിനികാന്തിന്റെ സിനിമ ജീവിതത്തിലെ നിര്‍ണായകമായ ഒരു പ്രഖ്യാപനമാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് ചര്‍ച്ചയാകുന്നത്. രജിനിയുടെ കരിയറിലെ 170-ാമത് ചിത്രം സംവിധാനം ചെയ്യുന്നത് ‘ജയ് ഭീം’ എന്ന ഒറ്റ സിനിമയിലൂടെ ഇന്ത്യയൊട്ടാകെ ശ്രദ്ധനേടിയ ടി.ജെ ജ്ഞാനവേല്‍ ആണ്. ലൈക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്കരനാണ് ചിത്രം നിര്‍മ്മിക്കുക. അനിരുദ്ധാണ് സംഗീത സംവിധാനം.
തലൈവര്‍ 170 എന്ന് താല്കാലിക പേര് നല്‍കിയിരിക്കുന്ന ചിത്രത്തെ കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ ഒന്നും പുറത്തുവിട്ടിട്ടില്ല. ടി.ജെ ജ്ഞാനവേലിന്റെ മുന്‍ ചിത്രമായ ജയ് ഭീം പോലെ സാമൂഹിക പ്രസക്തിയുള്ള ഒരു പ്രമേയമാകുമോ രജിനി ചിത്രത്തിനും ഉണ്ടാവുക എന്ന പ്രതീക്ഷയിലാണ് സിനിമാ ലോകം.
നിലവില്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് താരം. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.