രമേഷ് പിഷാരടിയെ നായകനാക്കി നവാഗതനായ നിതിന്‍ ദേവീദാസ് ഒരുക്കുന്ന നോ വേ ഔട്ടിലെ 'വോ ആസ്മാന്' എന്ന ഹിന്ദി ഗാനത്തിന്റെ ലിറിക്ക് വീഡിയോ പുറത്തിറങ്ങി. കെ ആര് രാഹുല്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് നകുല്‍ അഭ്യങ്കറാണ്. ദര്പനാണ് വരികള്‍ രചിച്ചിരിക്കുന്നത്.
ഒരു ത്രില്ലര്‍ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസറും ട്രെയ്ലറും നേരത്തെ പ്രേക്ഷകരുടെ മുന്നിലെത്തിയിരുന്നു. മികച്ച പ്രേക്ഷക പ്രതികരണമാണ് ടീസറും ട്രെയ്ലറും നേടിയത്.
റെമോ എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍ റെമോഷ് എം എസ് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രത്തില്‍ ധര്മജന് ബോള്‍ഗാട്ടി, ബേസില്‍ ജോസഫ്, രവീണ എന്‍ എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്തിരിക്കുന്നു. വര്‍ഗീസ് ഡേവിഡ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കെ ആര് മിഥുന് ആണ്. കെ ആര് രാഹുല്‍ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്ന ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ക്രിസ്റ്റി ജോബി ആണ്.
ഗിരീഷ് മേനോന് കലാസംവിധാനവും സുജിത് മട്ടന്നൂര്‍ വസ്ത്രാലങ്കാരവും നിര്‍വഹിച്ച ഈ ചിത്രത്തിന് വേണ്ടി ചമയം നിര്‍വഹിച്ചത് അമല്‍ ചന്ദ്രനും ആക്ഷന്‍ സംവിധാനം നിര്‍വഹിച്ചത് മാഫിയ ശശിയുമാണ്. ഈ ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആകാശ് രാംകുമാര്‍ ആണ്. ശാന്തി മാസ്റ്റര്‍ കൊറിയോഗ്രാഫി നിര്‍വഹിച്ച ഈ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്ട്രോളര് വിനോദ് പറവൂര്‍, സ്റ്റില്‍സ് ശ്രീനി മഞ്ചേരി, ഡിസൈന്‍സ് കറുപ്പ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് അനൂപ് സുന്ദരന്‍, പി ആര് ഒ മഞ്ജു ഗോപിനാഥ് എന്നിവരാണ്.
മലയാളത്തില്‍ അധികം പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ഒരു ചലച്ചിത്ര വിഭാഗമാണ് സര്‍വൈവല്‍ ത്രില്ലറുകള്‍. ഹാസ്യ കഥാപാത്രങ്ങളിലൂടെ ഏറെ കയ്യടി നേടിയിട്ടുള്ള രമേഷ് പിഷാരടി വളരെ സീരിയസ് ആയ ഒരു കഥാപാത്രത്തിന് ജീവന് പകരുന്നു എന്നതും പ്രേക്ഷകരെ ഈ ചിത്രത്തിലേക്ക് ആകര്‍ഷിക്കുന്ന ഘടകമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: No Way Out movie, Ramesh pisharody