HOME /NEWS /Film / പാട്ടെഴുത്തുകാരന്‍ മണിരത്നം ഫാന്‍ ആയാല്‍ ഇങ്ങനെ ഇരിക്കും; തരംഗമായി 'ഖുഷി'യിലെ ഗാനം

പാട്ടെഴുത്തുകാരന്‍ മണിരത്നം ഫാന്‍ ആയാല്‍ ഇങ്ങനെ ഇരിക്കും; തരംഗമായി 'ഖുഷി'യിലെ ഗാനം

സംവിധായകന്‍‌ മണിരത്നത്തിന്‍റെ പ്രശസ്തമായ സിനിമകളുടെ പേര് ഉപയോഗിച്ചാണ് മദന്‍ കര്‍ക്കി നാ റോജ നുവെ എന്ന ഗാനം എഴുതിയിരിക്കുന്നത്.

സംവിധായകന്‍‌ മണിരത്നത്തിന്‍റെ പ്രശസ്തമായ സിനിമകളുടെ പേര് ഉപയോഗിച്ചാണ് മദന്‍ കര്‍ക്കി നാ റോജ നുവെ എന്ന ഗാനം എഴുതിയിരിക്കുന്നത്.

സംവിധായകന്‍‌ മണിരത്നത്തിന്‍റെ പ്രശസ്തമായ സിനിമകളുടെ പേര് ഉപയോഗിച്ചാണ് മദന്‍ കര്‍ക്കി നാ റോജ നുവെ എന്ന ഗാനം എഴുതിയിരിക്കുന്നത്.

  • Share this:

    ഹൃദയം എന്ന ഒറ്റ സിനിമ കൊണ്ട് മലയാള സിനിമാ സംഗീത ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച സംഗീത സംവിധായകന്‍ ഹിഷാം അബ്ദുള്‍ വഹാബ് (Hesham Abdul Wahab) ഇപ്പോഴിതാ തെന്നിന്ത്യന്‍ സംഗീതപ്രേമികള്‍ക്കിടയിലും തരംഗമാകുകയാണ്. മൈത്രി മൂവി മേക്കേഴ്‌സ് നിര്‍മ്മിക്കുന്ന സാമന്ത(Samantha Ruth Prabhu ) -വിജയ് ദേവരക്കൊണ്ട (Vijay Deverakonda)  ചിത്രം ഖുഷിയിലെ (kushi) ഗാനങ്ങള്‍ ഒരുക്കുന്നത്. സിനിമയിലെ ‘നാ റോജ നുവെ’ (Na Roja Nuvve)  എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരിക്കുകയാണ്.

    ഹിഷാമിന്‍റെ സംഗീതം എന്നതിനൊപ്പം മറ്റൊരു പ്രത്യേകത കൂടി ഈ ഗാനത്തിന് പിന്നിലുണ്ട് എന്നതാണ് രസകരമായ വസ്തുത. നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് വരികളെഴുതിയ മദന്‍ കര്‍ക്കിയാണ് ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. സംവിധായകന്‍‌ മണിരത്നത്തിന്‍റെ പ്രശസ്തമായ സിനിമകളുടെ പേര് ഉപയോഗിച്ചാണ് മദന്‍ കര്‍ക്കി നാ റോജ നുവെ എന്ന ഗാനം എഴുതിയിരിക്കുന്നത്. മണിരത്നത്തിന്‍റെ കടുത്ത ആരാധകനായ കര്‍ക്കി അദ്ദേഹത്തിനുള്ള ഒരു ട്രിബ്യൂട്ട് കൂടി പാട്ടിലൂടെ നല്‍കിയിരിക്കുന്നു. മണിരത്നം സംവിധാനം ചെയ്ത കടല്‍‌, അലൈപായുതെ, മൗനരാഗം, കാട്രുവെളിയിടെ, ഇരുവര്‍, നായകന്‍,രാവണന്‍, ഓകെ കണ്‍മണി, റോജ, ഉയിരെ, അഞ്ജലി, ഗീതാഞ്ജലി തുടങ്ങിയ സിനിമകളുടെ പേരാണ് വരിക‌ളായി ഉപയോഗിച്ചിരിക്കുന്നത്.

    ' isDesktop="true" id="603290" youtubeid="1No8JGKPXq4" category="film">

    തെലുങ്കിന് പുറമെ, തമിഴ്, മലയാളം ഭാഷകളിലും ഗാനം ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ‘മഹാനടി’ എന്ന ചിത്രത്തിനുശേഷം സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ‘ഖുഷി’ സെപ്തംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തും.‘മജിലി’, ‘ടക്ക് ജഗദീഷ്’ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ എലമഞ്ചിലി എന്നിവരാണ് നിര്‍മ്മാണം.

    ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മറ്റ് താരങ്ങള്‍.

    മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിംഗ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം പീറ്റര്‍ ഹെയിന്‍സ്, കോ റൈറ്റര്‍ സുരേഷ് ബാബു പി.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റര്‍: പ്രവിന്‍ പുടി പ്രൊഡക്ഷന്‍ ഡിസൈനര്‍: ജയശ്രീ ലക്ഷ്മിനാരായണന്‍, സിഇഒ: ചെറി, ഡിഒപി: ജി. മുരളി, പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.

    First published:

    Tags: Hesham Abdul Wahab, Samantha Ruth Prabhu, Vijay Deverakonda