'എന്റെ യേശുവിന് ജന്മദിനാശംസകൾ'; ഗാനഗന്ധർവ്വനൊപ്പമുള്ള ഓര്‍മകളുമായി ശ്രീകുമാരൻ തമ്പി

തന്റെ ഗാനങ്ങള്‍ പ്രശസ്തമാകുന്നതിൽ യേശുദാസിന്റെ ശബ്ദം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ശ്രീകുമാരൻ തമ്പി പറയുന്നു.

News18 Malayalam | news18-malayalam
Updated: January 10, 2020, 12:18 PM IST
'എന്റെ യേശുവിന് ജന്മദിനാശംസകൾ'; ഗാനഗന്ധർവ്വനൊപ്പമുള്ള ഓര്‍മകളുമായി ശ്രീകുമാരൻ തമ്പി
ശ്രീകുമാരൻ തമ്പി
  • Share this:
എൺപതാം പിറന്നാൾ ആഘോഷിക്കുന്ന ഗാനഗന്ധർവൻ കെ. ജെ യേശുദാസിന് ജന്മദിനാശംസകൾ നേർന്ന് ഗാന രചയിതാവ് ശ്രീകുമാരൻ തമ്പി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലാണ് ശ്രീകുമാരൻ തമ്പി യേശുദാസിന് ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്.

യേശുദാസിനൊപ്പമുള്ള ഓർമകളും ശ്രീകുമാരൻ തമ്പി പങ്കുവെക്കുന്നു. തന്റെ ഗാനങ്ങള്‍ പ്രശസ്തമാകുന്നതിൽ യേശുദാസിന്റെ ശബ്ദം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും ശ്രീകുമാരൻ തമ്പി പറയുന്നു. അതിന് അദ്ദേഹത്തിന് നന്ദി പറയുന്നുവെന്നും ശ്രീകുമാരൻ തമ്പി.

also read:'അമ്മ'യെ അനുസരിക്കാമെന്ന് ഷെയിൻ എഴുതി നൽകി; പ്രശ്നത്തിന് പരിഹാരമായെന്ന് അമ്മ

ഒരു സംഗീത യുഗം സ്വന്തം ജീവിതം കൊണ്ട് സൃഷ്ടിച്ച മഹാനായ സംഗീതജ്ഞനാണ് യേശുദാസെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. യേശുദാ സ് ജനിച്ച് 65 ദിവസങ്ങൾക്ക് ശേഷം താൻ ജനിച്ചതിന് കാരണമുണ്ടെന്നും അദ്ദേഹത്തിനു വേണ്ടി അനവധി ഗാനങ്ങൾ എഴുതാൻ വേണ്ടിയായിരുന്നുവെന്നും ശ്രീകുമാരൻ തമ്പി വ്യക്തമാക്കുന്നു. 1966ല്‍ യേശുദാസ് ആദ്യമായി തന്റെ ഗാനം പാടുമ്പോൾ രണ്ടാൾക്കും പ്രായം 26 വയസായിരുന്നുവെന്നും ശ്രീകുമാരൻ തമ്പി പറയുന്നു.

27ാം വയസിൽ ചിത്രമേള എന്ന ചിത്രത്തിനു വേണ്ടി ഒരുക്കിയ ഗാനങ്ങളാണ് തനിക്ക് മലയാള സിനിമയിൽ ഒരു സ്ഥാനം ഉണ്ടാക്കിയതെന്നും ഈ എട്ട് ഗാനങ്ങളും ആലപിച്ചത് യേശുദാസ് ആണെന്നും ശ്രീകുമാരൻ തമ്പി. അമ്പത് വർഷം പിന്നിട്ട യേശുദാസ് ആലപിച്ച ഗാനങ്ങൾ കുഞ്ഞുങ്ങള്‍ പോലും പാടുന്നത് യേശുദാസിന്റെ മഹത്വം മനസിലാക്കിത്തരുന്നതാണെന്നും അദ്ദേഹം. എന്റെ യേശു എന്ന പേരിൽ യേശുദാസിനെ കുറിച്ച് കവിത എഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

യേശുദാസ് ഒരു സംഗീത യുഗമാണെന്നും ഒരു മനുഷ്യായുസ് എത്രകാലമാണോ അത്രയുംകാലം അദ്ദേഹം ജീവിക്കട്ടെയെന്നും ശ്രീകുമാരൻ തമ്പി ആശംസിക്കുന്നുണ്ട്.

Published by: Gowthamy GG
First published: January 10, 2020, 12:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading