പാലക്കാട്: ഷൊര്‍ണൂര്‍ മേളം തിയറ്റര്‍ ഇന്നുമുതല്‍ എം ലാല്‍ സിനിപ്ലക്‌സ് (M LAL Cineplex) നവീകപരിച്ച തിയറ്ററിന്റെ ഉദ്ഘാടനം മോഹന്‍ലാല്‍(mohanlal) നിര്‍വ്വഹിച്ചു. ആശിര്‍വാദ് സിനിമാസിന്റെയും മോഹന്‍ലാലിന്റെയും ഉടമസ്ഥതയിലാണ് എം ലാല്‍ സിനിപ്‌ളക്സിന്റെ പ്രവര്‍ത്തനം.
സിനിമാ പ്രേമികളുടെ ഹരമായിരുന്ന മേളം തിയറ്റര്‍ നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഇവടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
നിലവില്‍ കോഴിക്കോട്, തൊടുപുഴ, കടപ്ര, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ആശിര്‍വാസ് സിനിമാസിന് തിയറ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് അതിന് പുറമോയാണ് ഇപ്പോള്‍ മേളം തിയറ്റര്‍ ആശിര്‍വാദും മോഹന്‍ലാലും ചേര്‍ന്ന് ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് തിയേറ്റര്‍ ഉദ്ഘാനം ചെയ്തതിന്റെ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ആരാധന തൊലിക്ക് പിടിച്ചാൽ എന്താ ചെയ്ക? മരയ്ക്കാർ ടാറ്റു പതിപ്പിച്ച് ലാലേട്ടൻ ഫാൻഒരു മോഹൻലാൽ (Mohanlal) ഫാൻ മറ്റൊരു ഫാനിന്റെ കയ്യിൽ അതിസൂക്ഷ്മതയോടു കൂടി ഒരു ദിവസം രാവിലെ മുതലേ ടാറ്റു (tattoo) പതിപ്പിക്കാൻ ആരംഭിച്ചതാണ്. ഏകദേശം രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഡിസംബർ രണ്ടാം തിയതി 'മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം' (Marakkar- Arabikadalinte Simham) ബിഗ് സ്‌ക്രീനിൽ എത്തുമ്പോൾ ആ സന്തോഷം തന്റെ ശരീരത്തോട് ചേർന്നുകിടക്കാൻ മിഥുൻ തീരുമാനിക്കുകയും, മറ്റൊരു ഫാൻ ആയ കുൽദീപ് അത് ടാറ്റുവായി പതിക്കുകയുമായിരുന്നു.
ഒരു മോഹൻലാൽ (Mohanlal) ഫാൻ മറ്റൊരു ഫാനിന്റെ കയ്യിൽ അതിസൂക്ഷ്മതയോടു കൂടി ഒരു ദിവസം രാവിലെ മുതലേ ടാറ്റു (tattoo) പതിപ്പിക്കാൻ ആരംഭിച്ചതാണ്. ഏകദേശം രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഡിസംബർ രണ്ടാം തിയതി 'മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം' (Marakkar- Arabikadalinte Simham) ബിഗ് സ്‌ക്രീനിൽ എത്തുമ്പോൾ ആ സന്തോഷം തന്റെ ശരീരത്തോട് ചേർന്നുകിടക്കാൻ മിഥുൻ തീരുമാനിക്കുകയും, മറ്റൊരു ഫാൻ ആയ കുൽദീപ് അത് ടാറ്റുവായി പതിക്കുകയുമായിരുന്നു.
കാസർഗോഡ് സ്വദേശിയായ മിഥുൻ ഈ ടാറ്റുവുമായി റിലീസ് ദിവസമായ ഡിസംബർ രണ്ടിന് ഫസ്റ്റ് ഷോ കാണാൻ കാത്തിരിക്കുകയാണ്.
ചിത്രത്തിന്റെ ട്രെയ്‌ലർ കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തുവന്നതാണെങ്കിലും കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥയെ തുടർന്ന് ചിത്രം റിലീസ് ചെയ്യുന്ന തിയതി നീണ്ടുപോവുകയുമായിരുന്നു.
നിരവധി വിവാദങ്ങള്‍ക്കൊടുവിലാണ് ഒടിടി റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം തിയേറ്ററുകളിൽ തന്നെ പ്രദർശിപ്പിക്കുന്നതിനുള്ള ധാരണയായത്. മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്‍ശന്‍ ചിത്രം ഇതിനോടകം ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.
രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.