നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ചിമ്പുവിനോടൊപ്പം കല്ല്യാണി പ്രിയദര്‍ശന്‍; സസ്‌പെന്‍സ് നിറച്ച് 'മാനാട്' ട്രെയിലര്‍ പുറത്ത്

  ചിമ്പുവിനോടൊപ്പം കല്ല്യാണി പ്രിയദര്‍ശന്‍; സസ്‌പെന്‍സ് നിറച്ച് 'മാനാട്' ട്രെയിലര്‍ പുറത്ത്

  ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍

  • Share this:
   ചിമ്പു കേന്ദ്ര കഥാപാത്രമായി എത്തുന്ന മാനാട് എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധയാകര്‍ഷിച്ച ഒന്നാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തിലെ നായിക.

   'അബ്ദുള്‍ ഖാലിഖ്' എന്നാണ് മാനാടില്‍ ചിമ്പു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. 2018ല്‍ പ്രഖ്യാപിച്ച്, പിന്നീട് അനിശ്ചിതമായി വൈകിപ്പോയ പ്രോജക്ട് ആണ് മാനാട്.

   വളരെ നല്ല പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സസ്‌പെന്‍സ് നിറച്ച് അവതരിപ്പിച്ചിരിക്കുന്ന ട്രെയിലര്‍ ചിമ്പുവിന്റെ മറ്റൊരു മാസ് എന്റര്‍ടെയ്‌നര്‍ ആകും എന്ന സൂചനയാണ് നല്‍കുന്നത്.

   എ സ് ജെ സൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. എസ് എ ചന്ദ്രശേഖര്‍, പ്രേംജി അമരന്‍, രവികാന്ത് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. മലയാളത്തിലും ചിത്രം റിലീസ് ചെയ്യും. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. വെങ്കട് പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. പ്രവീണ്‍ കെ എല്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. ഇതാദ്യമാണ് ചിമ്പുവും വെങ്കട് പ്രഭുവും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്.   അതേസമയം, ദീപാവലി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്. രജനീകാന്ത് നായകനാവുന്ന സിരുത്തൈ ശിവ ചിത്രം 'അണ്ണാത്തെ'യും ദീപാവലി റിലീസ് ആണ്.

   Pushpa | 'പുഷ്പ' ഡിസംബറില്‍ എത്തും; ആദ്യ ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

   ആരാധകരുടെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ അല്ലു അര്‍ജുന്റെ പുഷ്പയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഡിസംബറില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം 2021 ഡിസംബര്‍ 17ന് ചിത്രം തിയേറ്ററുകളില്‍ എത്തും. അല്ലു അര്‍ജുന്‍ നായകനാവുന്ന ചിത്രത്തിന്‍ ഫഹദ് വില്ലനായ ഐ.പി.എസ് ഉദ്യോഗസ്ഥനായാണ് എത്തുന്നത്.

   കള്ളക്കടത്തുകാരന്‍ പുഷ്പരാജായിട്ടാണ് നായകന്‍ അല്ലു അര്‍ജുന്‍ എത്തുന്നത്. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന സിനിമയാണ് പുഷ്പ.

   അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുഷ്പയിലെ നായികയായ രശ്മിക മന്ദനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. പുഷ്പയുടെ കാമുകി ശ്രീവല്ലിയുടെ വേഷത്തിലാണ് രശ്മിക ചിത്രത്തിലെത്തുന്നത്.

   തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   വിശാഖപട്ടണത്തും കിഴക്കന്‍ ഗോദാവരിയിലെ മരേദുമിലി വനമേഖലയിലുമാണ് ഇതുവരെ ചിത്രീകരണം നടന്നത്. കൊറോണ വൈറസ് പാന്‍ഡെമിക് മൂലം നീണ്ട ഇടവേളയ്ക്ക് ശേഷം 2020 നവംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചു

   മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
   Published by:Karthika M
   First published:
   )}