• HOME
  • »
  • NEWS
  • »
  • film
  • »
  • സിനിമാ പ്രവർത്തകർക്ക് സഹായം അഭ്യർത്ഥിച്ചു കൊണ്ട് 'ഹെൽപ് ഇന്ത്യൻ സിനിമ കാമ്പെയ്‌നുമായി' മാക്ട

സിനിമാ പ്രവർത്തകർക്ക് സഹായം അഭ്യർത്ഥിച്ചു കൊണ്ട് 'ഹെൽപ് ഇന്ത്യൻ സിനിമ കാമ്പെയ്‌നുമായി' മാക്ട

MACTA kicks off Help Indian Cinema campaign to support cine workers | 'ഹെൽപ് ഇന്ത്യൻ സിനിമ' എന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള വീഡിയോകൾ ശേഖരിച്ച് സാമ്പത്തികകാര്യ മന്ത്രി നിർമ്മല സീതാരാമന് സമർപ്പിക്കുക എന്നതാണ് ലക്‌ഷ്യം

macta

macta

  • Share this:
മലയാള സിനിമയിലെ ടെക്നിഷ്യന്മാരുടെ സംഘടനയായ മാക്ട കോവിഡ് പ്രതിസന്ധിയിൽ നിന്നും സിനിമാ പ്രവർത്തകർക്ക് സഹായമൊരുക്കാനുള്ള  'ഹെൽപ് ഇന്ത്യൻ സിനിമ' ക്യാമ്പെയ്‌നുമായി രംഗത്ത്. എറണാകുളം പ്രസ്സ് ക്ലബില്‍ നടന്ന പ്രസ്സ് മീറ്റില്‍ സംവിധായകരായ ജയരാജ്, എം. പത്മകുമാര്‍ എന്നിവര്‍ പങ്കെടുത്തു. മാക്ടയുടെ ഔദ്യോഗിക പ്രസ്താവന ചുവടെ:

കോവിഡ് 19 എന്ന് കൊറോണ വൈറസ് ബാധ മനുഷ്യവർഗ്ഗത്തെ ബാധിച്ച്‌ ജീവന് ഭീഷണിയാകുന്നതിനൊപ്പം തന്നെ മനുഷ്യപ്രയത്നം ആവശ്യമായ സകലമേഖലകളിലും തകർച്ച വരുത്തി കൊണ്ടിരിക്കുകയാണ്. ആഗോള സിനിമ വ്യവസായത്തിന്റെയും സ്ഥിതി മറ്റൊന്നല്ല.

സിനിമ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ രംഗത്തും തൊഴിലില്ലായ്മയും സാമ്പത്തിക തകർച്ചയും ബാധിച്ചിരിക്കുന്നു. ഇന്ത്യൻ സിനിമ വ്യവസായം ഈ ദുരന്തത്തിന് മുൻപിൽ പകച്ചു നിൽക്കുകയാണ്. ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ സിനിമ വ്യവസായത്തിൽ പങ്കാളികളായ സിനിമ തൊഴിലാളികളുടെ ഭാവി തികച്ചും അനിശ്ചിതത്വത്തിലാണ്.

Also read: Rajinikanth | സീറ്റ്ബെൽറ്റ് ധരിക്കാത്തതിന് നടൻ രജനീകാന്തിന് പോലീസ് പിഴ ചുമത്തിയോ?

മലയാള സിനിമയ്ക്ക് ഇതിൽ എന്താണ് ചെയ്യുവാൻ കഴിയുക എന്ന ആലോചനയിലാണ് മലയാള ചലച്ചിത്ര രംഗത്തെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷൻ (മാക്ട) 'ഹെൽപ് ഇന്ത്യൻ സിനിമ ക്യാമ്പയിൻ' എന്ന ഒരു നൂതനമായ ആശയം കൊണ്ടു വരുന്നത്. സിനിമ സാങ്കേതിക പ്രവർത്തകർ, നടീനടന്മാർ, സിനിമയെ സ്നേഹിക്കുന്നവർ തുടങ്ങിയവരിൽ നിന്ന് ഈ ക്യാമ്പയിനിൽ സ്വയം പരിചയപ്പെടുത്തി 'ഹെൽപ് ഇന്ത്യൻ സിനിമ' എന്ന് അഭ്യർത്ഥിച്ചു കൊണ്ടുള്ള വീഡിയോകൾ ശേഖരിച്ച് ഇന്ത്യയുടെ സാമ്പത്തികകാര്യ മന്ത്രി നിർമ്മല സീതാരാമൻ  അവർകൾക്ക് ഇന്ത്യൻ സിനിമ പ്രവർത്തകർക്ക് ഈ ദുരിത അവസ്ഥയിൽ സാമ്പത്തിക സഹായം അഭ്യർത്ഥിച്ചു കൊണ്ടുള്ള നിവേദനം ആയി അയക്കുക എന്നതാണ് ചെയർമാൻ ജയരാജിന്റെ മനസ്സിൽ ഉദിച്ച ആശയം. അത് ഇതര ഇന്ത്യൻ ഭാഷ സിനിമ വ്യവസായ സംഘടനകളുമായി പങ്കുവെക്കുകയും അവരെല്ലാം ഇത് സഹർഷം സ്വാഗതം ചെയ്യുകയും 'ഹെൽപ് ഇന്ത്യൻ സിനിമ' വീഡിയോ സന്ദേശങ്ങൾ ശേഖരിക്കുയും മാക്ടയിലേക്ക് അയക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. നമ്മുടെ മലയാള സിനിമ മേഖലയിൽ നിന്ന് മൂവായിരത്തോളം വീഡിയോ ക്ലിപ്പിങ്ങുകൾ ആണ് ശേഖരിച്ചിരിക്കുന്നത്. ഇതിന്റെ എഡിറ്റിംഗ് ജോലികൾ തീർന്നു കൊണ്ടിരിക്കുന്നു.

നീണ്ട നാളത്തെ തൊഴിലില്ലായ്മ സിനിമയെ മാത്രം ആശ്രയിച്ചുകഴിയുന്ന അവരുടെ ജീവിതം ഈ മഹാമാരി ദുരന്തമാക്കിയിരിക്കുന്നു. ഈ 'ഹെൽപ് ഇന്ത്യൻ സിനിമ' എന്ന കാമ്പയിനിലൂടെയുള്ള അഭ്യർത്ഥനകൾക്ക് കേന്ദ്ര സർക്കാരിൽ നിന്ന് അനുഭാവപൂർവമായ ഇടപെടൽ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് 'മാക്ട'.
Published by:user_57
First published: