• HOME
 • »
 • NEWS
 • »
 • film
 • »
 • ഓണത്തിന് 'ഐശ്വര്യ പൊന്നോണവുമായി' മധു ബാലകൃഷ്ണൻ; സംഗീത ആൽബം റിലീസ് ചെയ്തു

ഓണത്തിന് 'ഐശ്വര്യ പൊന്നോണവുമായി' മധു ബാലകൃഷ്ണൻ; സംഗീത ആൽബം റിലീസ് ചെയ്തു

മധു ബാലകൃഷ്ണന്‍, ഐശ്വര്യ അഷീദ് എന്നിവര്‍ ആലപിച്ച 'പൊന്‍ചിങ്ങ പുലരി പിറന്നേ...' എന്നാരംഭിക്കുന്ന ഓണപ്പാട്ടാണ് ഈ ആല്‍ബത്തിലൂടെ പ്രേക്ഷകരിലെത്തുന്നത്

മധു ബാലകൃഷ്ണൻ, വിദിത, ഐശ്വര്യ അഷീദ്

മധു ബാലകൃഷ്ണൻ, വിദിത, ഐശ്വര്യ അഷീദ്

 • Share this:
  ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് ഗായകന്‍ മധു ബാലകൃഷ്ണന്റെ 'ഐശ്വര്യ പൊന്നോണം' എന്ന വീഡിയോ ആല്‍ബം, ചലച്ചിത്ര താരം ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. വിദിത മധു ബാലകൃഷ്ണന്‍ എഴുതിയ വരികള്‍ക്ക് സതീഷ് നായര്‍ സംഗീതം പകര്‍ന്ന് മധു ബാലകൃഷ്ണന്‍, ഐശ്വര്യ അഷീദ് എന്നിവര്‍ ആലപിച്ച 'പൊന്‍ചിങ്ങ പുലരി പിറന്നേ...' എന്നാരംഭിക്കുന്ന ഓണപ്പാട്ടാണ് ഈ ആല്‍ബത്തിലൂടെ പ്രേക്ഷകരിലെത്തുന്നത്.

  രാഗേഷ് നാരായണന്‍ ആശയവും സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ മ്യൂസിക് വീഡിയോ ആല്‍ബത്തില്‍ മധു ബാലകൃഷ്ണന്‍, വിദിത മധു ബാലകൃഷ്ണന്‍, ഐശ്വര്യ അഷീദ് എന്നിവര്‍ അഭിനയിക്കുന്നു.
  നാദരൂപാ ക്രിയേഷന്‍സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ വീഡിയോ ആല്‍ബത്തിന്റെ ഛായാഗ്രഹണം രാജേഷ് അഞ്ജു മൂര്‍ത്തി നിര്‍വ്വഹിക്കുന്നു.

  എഡിറ്റര്‍- ടിനു കെ. തോമസ്സ്, ക്രിയേറ്റീവ് ഡയറക്ടര്‍- രാജേഷ് കെ. രാമന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുനീഷ് ശ്രീനിവാസന്‍, കല- പ്രവി ജെപ്‌സി, മേക്കപ്പ്- ഷനീജ് ശില്‍പം, വസ്ത്രാലങ്കാരം- സാനി എസ്. മന്ത്ര, സ്റ്റില്‍സ്-രാകേഷ് നായര്‍, പരസ്യകല- ഷിബിന്‍ സി. ബാബു, അസോസിയേറ്റ് ഡയറക്ടര്‍- നിധീഷ് ഇരിട്ടി, സ്റ്റുഡിയോ- ഡിജി സ്റ്റാര്‍ മീഡിയ, റെക്കോര്‍ഡിംഗ് & മിക്‌സിംഗ്- സന്തോഷ് എറവന്‍കര, പ്രോഗ്രാമിംഗ് & അറേന്‍ജിംഗ്- ശശികുമാര്‍ പര്‍ഫെക്ട് പിച്ച്, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.  Also read: ചിങ്ങം ഒന്നിന് ഉണ്ണി മുകുന്ദൻ ചിത്രം 'മേപ്പടിയാനിലെ' ഗാനം പുറത്തിറങ്ങി

  ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്യുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസായി.

  ജോ പോൾ എഴുതിയ വരികൾക്ക് രാഹുൽ സുബ്രഹ്മണ്യൻ സംഗീതം നൽകി വിജയ് യേശുദാസ് ആലപിച്ച 'മേലെ വാനിൽ മായാതെ സൂര്യനോ' എന്ന ഗാനമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്.

  ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്‌.

  ഒരു പക്കാ ഫാമിലി എന്റർടൈനറായ മേപ്പടിയാനിൽ അഞ്ജു കുര്യന്‍ നായികയാവുന്നു. ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, അജു വർഗീസ്‌, വിജയ് ബാബു, കലാഭവൻ ഷാജോൺ, മേജർ രവി, ശങ്കർ രാമകൃഷ്ണൻ, ശ്രീജിത്ത്‌ രവി, കോട്ടയം രമേശ്, കൃഷ്ണ പ്രസാദ്, കുണ്ടറ ജോണി, ജോർഡി പൂഞ്ഞാർ, നിഷ സാരംഗ്, പോളി വത്സൻ, മനോഹരിയമ്മ തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

  ഒരു സാധരണക്കാരന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ ആണ് മേപ്പടിയാൻ പറയുന്നത്. ഈരാറ്റുപേട്ട, പാലാ, പൂഞ്ഞാർ എന്നിവിടങ്ങളിൽ ആയി ചിത്രീകരിച്ച സിനിമ പൂർണമായും ഒരു കുടുംബ ചിത്രമാണ്. നാളിതുവരെ കാണാത്ത ഒരു ഉണ്ണി മുകുന്ദനെയാകും മേപ്പടിയാനിൽ കാണാൻ സാധിക്കുക. വർക്ഷോപ്പ് നടത്തിപ്പുകാരനായ ജയകൃഷ്ണൻ എന്ന തനി നാട്ടിൻപുറംകാരൻ യുവാവായിട്ടാണ് ഉണ്ണി അഭിനയിക്കുന്നത്.
  Published by:user_57
  First published: