B3M ക്രിയേഷന്റെ ബാനറിൽ ഷറഫുദ്ധീൻ, രജീഷ വിജയൻ,ബിന്ദു പണിക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ‘മധുര മനോഹര മോഹം’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാൻ ആണ് പോസ്റ്റർ പുറത്തിറക്കിയത്. “ബുള്ളറ്റ് ഡയറീസ്” എന്ന ചിത്രത്തിനു ശേഷം ബീത്രീ എം.ക്രിയേഷൻസ് നിർമ്മിക്കുന്ന പുതിയ ചിത്രം കൂടിയാണ് ഇത്. ഒരു കുടുംബത്തിൽ അരങ്ങേറുന്ന കൊച്ചു കൊച്ചു കാര്യങ്ങൾ തികഞ്ഞ നർമ്മത്തിലൂടെ അവതരിപ്പിക്കുന്ന കോമഡി ഫാമിലി ഡ്രാമ ആണ് ഈ ചിത്രം.
മഹേഷ് ഗോപാലും, ജയ് വിഷ്ണുവും ചേർന്നു തിരക്കഥ എഴുതുന്ന ചിത്രത്തിൽ വിജയരാഘവൻ, സൈജു കുറുപ്പ്, അൽത്താഫ് സലിം,ബിജു സോപാനം, സുനിൽ സുഗത ആർഷാ ചാന്ദിനി ബൈജു, എന്നിവർ ആണ് മറ്റു താരങ്ങൾ ഇവരോടൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
Also read-‘പ്രൈസ് ഓഫ് പോലീസ്’; പ്രധാന വേഷത്തിൽ മിയ, കലാഭവന്‍ ഷാജോണ്‍
ചന്ദ്രു സെൽവ രാജാണ് ഛായാഗ്രാഹകൻ. ‘ഹൃദയം’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീത സംവിധായകൻ. എഡിറ്റർ അപ്പു ഭട്ടതിരി മാളവിക വി എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്യാമാന്തക് പ്രദീപ്, കലാസംവിധാനം ജയൻ ക്രയോണ്‍, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റും സനൂജ് ഖാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുഹൈൽ വരട്ടിപള്ളിയിൽ അബിൻ ഈ. എ എടവനക്കാട്, സൗണ്ട് ഡിസൈനർ ശങ്കരൻ എ. സ് കെ. സി സിദ്ധാർത്ഥൻ,സൗണ്ട് മിക്സിങ് വിഷ്ണു സുജാതൻ,മാർക്കറ്റിങ് സ്ട്രാറ്റജി ഒബ്സ്ക്യുറ പി. ആർ. ഒ വാഴൂർ ജോസ് ആതിരാ ദിൽജിത്, സ്റ്റിൽ രോഹിത് .കെ.സുരേഷ്, ഡിസൈൻ യെല്ലോടൂത്ത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.