Madonna|മഡോണ സ്വന്തം ജീവിത കഥ സിനിമയാക്കുന്നു; കഥയും സംവിധാനവും താരം തന്നെ

തന്റെ ജീവിതം തന്നേക്കാൾ മികച്ച രീതിയിൽ മറ്റാർക്ക് സംവിധാനം ചെയ്യാൻ കഴിയുമെന്ന് മഡോണ

News18 Malayalam | news18-malayalam
Updated: September 16, 2020, 1:18 PM IST
Madonna|മഡോണ സ്വന്തം ജീവിത കഥ സിനിമയാക്കുന്നു; കഥയും സംവിധാനവും താരം തന്നെ
തന്റെ ജീവിതം തന്നേക്കാൾ മികച്ച രീതിയിൽ മറ്റാർക്ക് സംവിധാനം ചെയ്യാൻ കഴിയുമെന്ന് മഡോണ
  • Share this:
സ്വന്തം ജീവിതകഥ സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് പോപ് താരം മഡോണ. ചിത്രത്തിന്റെ സംവിധാനവും കഥയും താരം തന്നെ നിർവഹിക്കും. യൂണിവേഴ്സൽ പിക്ചേർസാണ് ചിത്രം ഒരുക്കുന്ന കാര്യം അറിയിച്ചിരിക്കുന്നത്.

സിനിമയുടെ പേര് തീരുമാനിച്ചിട്ടില്ല. ജൂണോ സ്ക്രൈബ് ഡിയാബ്ലോയ്ക്കൊപ്പം ചേർന്നായിരിക്കും മഡോണ കഥ എഴുതുന്നത്. സംഗീതത്തിന് പ്രധാന്യമുള്ള രീതിയിലായിരിക്കും ചിത്രം ഒരുക്കുകയെന്ന് മഡോണ അറിയിച്ചു.

സംഗീതജ്ഞ, ഗായിക, നർത്തകി എന്നിങ്ങനെ മഡോണയെ ജീവിതം കൊണ്ടുപോയ വഴികളെ കുറിച്ചായിരിക്കും ചിത്രം പറയുന്നത്. തന്നെ ചലിപ്പിക്കുന്നതും ജീവിപ്പിക്കുന്നതും സംഗീതവും കലയുമാണ്. അതിന് പ്രാധാന്യമുള്ള സിനിമയായിരിക്കും ഒരുക്കുക- മഡോണ വ്യക്തമാക്കി.


തന്നെ കുറിച്ചുള്ള ആരും പറയാത്തതും മറ്റുള്ളവർക്ക് പ്രചോദനവുമാകുന്ന കാര്യങ്ങൾ പറയാൻ തനിക്കല്ലാതെ മറ്റാർക്കാണ് കഴിയുക. ജീവിതത്തിലുണ്ടായ ഉയർച്ചകളും താഴ്ച്ചകളും പറയേണ്ടത് അനിവാര്യമാണെന്നും പോപ് താരം വ്യക്തമാക്കുന്നു.

2008 ൽ പുറത്തിറങ്ങിയ ഫിൽത്ത് ആന്റ് വിസ്ഡം, 2011 ലെ WE എന്നീ ചിത്രങ്ങൾ മഡോണ നേരത്തേ സംവിധാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഇറങ്ങിയ മാഡം എക്സ് ആണ് 62 കാരിയായ ഗായികയുടെ ഏറ്റവും ഒടുവിലത്തെ ആൽബം. ലോകത്തെമ്പാടുമായി 335 ദശലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്.

സോണി പിക്ചേർസ് മുൻ മേധാവി ആമി പാസ്കലാണ് സിനിമ നിർമിക്കുന്നത്.
Published by: Naseeba TC
First published: September 16, 2020, 1:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading