HOME » NEWS » Film » MAHABHARAT ACTOR SATISH KAUL DIES OF COVID 19

മഹാഭാരതത്തിലെ 'ഇന്ദ്രന്‍' നടൻ സതീഷ് കൗൾ കോവിഡ് ബാധിച്ച് മരിച്ചു

പഞ്ചാബി-ഹിന്ദി സിനിമ-സീരിയലുകളിൽ നിരവധി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള സതീഷ് കൗള്‍, ബി.ആർ ചോപ്രയുടെ മഹാഭാരത് പരമ്പരയിൽ ഇന്ദ്രന്‍റെ കഥാപാത്രം അവതരിപ്പിച്ചാണ് പ്രശസ്തി നേടുന്നത്.

News18 Malayalam | news18-malayalam
Updated: April 10, 2021, 9:31 PM IST
മഹാഭാരതത്തിലെ 'ഇന്ദ്രന്‍' നടൻ സതീഷ് കൗൾ കോവിഡ് ബാധിച്ച് മരിച്ചു
Satish Kaul | മഹാഭാരതത്തിലെ 'ഇന്ദ്രന്‍' നടൻ സതീഷ് കൗൾ കോവിഡ് ബാധിച്ച് മരിച്ചു
  • Share this:
മുൻകാല നടൻ സതീഷ് കൗൾ (74) അന്തരിച്ചു. കോവിഡ് ബാധിച്ചു ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു മരണം. സഹോദരിയും സംവിധായികയുമായ സത്യ ദേവിയാണ് സതീഷിന്‍റെ മരണ വിവരം പുറത്ത് വിട്ടത്. പഞ്ചാബി-ഹിന്ദി സിനിമ-സീരിയലുകളിൽ നിരവധി വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള സതീഷ് കൗള്‍, ബി.ആർ ചോപ്രയുടെ മഹാഭാരത് പരമ്പരയിൽ ഇന്ദ്രന്‍റെ കഥാപാത്രം അവതരിപ്പിച്ചാണ് പ്രശസ്തി നേടുന്നത്.

ആറ് ദിവസം മുമ്പ് പനിയെ തുടർന്നാണ് ഇദ്ദേഹത്തെ സിറ്റിആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ' കോവിഡ് 19നെ തുടർന്ന് ഇന്ന് പുലർച്ചെയാണ് അദ്ദേഹം അന്തരിച്ചത്. പനി ബാധിതനായി ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നാണ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. ഇവിടെ വച്ച് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു' മരണവാർത്ത സ്ഥിരീകരിച്ച് സഹോദരി സത്യാ ദേവി മാധ്യമങ്ങളോട് അറിയിച്ചു.




ഹിന്ദി-പഞ്ചാബി ഭാഷകളിലായി മുന്നോറോളം ചിത്രങ്ങളിൽ വേഷമിട്ട സതീഷ് കൗൾ, വിക്രം വേതാള്‍ അടക്കം പ്രമുഖ സീരിയലുകളിലും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യംചെയ്തിട്ടുണ്ട്. 2011 ൽ ഒരു ആക്ടിംഗ് സ്കൂൾ തുടങ്ങുന്നതിനായി അദ്ദേഹം പഞ്ചാബിലേക്ക് ചേക്കേറിയെങ്കിലും വിജയം കണ്ടില്ല. 2015 ൽ ഒരു അപകടത്തിൽ ഇടുപ്പെല്ലിന് പരിക്കേറ്റതിനെ തുടർന്ന് രണ്ടര വർഷത്തോളം കിടപ്പിലായിരുന്നു. പിന്നീട് കുറച്ച് കാലം ഒരു ഓൾഡ് ഏജ് ഹോമിൽ കഴിഞ്ഞെങ്കിലും 2019 ൽ ഒരു വീട് വാടകയ്ക്കെടുത്ത് താമസം അങ്ങോട്ട് മാറ്റി. ഇതിനിടെ തന്‍റെ ദയനീയ അവസ്ഥ അദ്ദേഹം തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Also Read-'രാവണനും' 'കൃഷ്ണനും' പിന്നാലെ 'ഭഗവാൻ രാമനും'ബിജെപിയിലേക്ക്; രാഷ്ട്രീയത്തിലേക്കെത്തിയ രാമായണം-മഹാഭാരതം താരങ്ങളെ അറിയാം

ലോക്ക് ഡൗൺ കാലത്ത് മരുന്നും പലചരക്കും അടക്കം അവശ്യ സാധനങ്ങൾക്കായി പോലും ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ അദ്ദേഹം സിനിമാ മേഖലയിലെ സഹപ്രവർത്തകരോട് സഹായം അഭ്യർഥിച്ചിരുന്നു. സ്വന്തമായി ഒരു വീട്വേണമെന്നും കൂടുതൽ ചിത്രങ്ങളിൽ ഇനിയും വേഷമിടണം എന്നുമുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 'അഭിനയത്തോടുള്ള അഭിനിവേശം ഇപ്പോഴും ഉള്ളിൽ കത്തി നിൽക്കുന്നുണ്ട്. അത് ഇതുവരെ അവസാനിച്ചിട്ടില്ല. ആരെങ്കിലും ഒരു റോൾ അത് എന്ത് തന്നെയായാലും തരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. അത് ഞാൻ ചെയ്യും. വീണ്ടും അഭിനയിക്കാൻ ആഗ്രഹിക്കുന്നു' എന്നായിരുന്നു വാക്കുകൾ.
Published by: Asha Sulfiker
First published: April 10, 2021, 9:31 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories