'മഹാസമുദ്ര'ത്തിലൂടെ സിദ്ധാര്‍ത്ഥ് വീണ്ടും തെലുങ്കില്‍; ട്രെയ്ലര് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
'മഹാസമുദ്ര'ത്തിലൂടെ സിദ്ധാര്‍ത്ഥ് വീണ്ടും തെലുങ്കില്‍; ട്രെയ്ലര് പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍
റൊമാന്റിക് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് മഹാസമുദ്രം
Last Updated :
Share this:
ഒരിടവേളയ്ക്കു ശേഷം സിദ്ധാര്‍ഥ് തെലുങ്കില്‍ കേന്ദ്രകഥാപാത്രമാവുന്ന ചിത്രമാണ് മഹാസമുദ്രം. ഷര്‍വാനന്ദ് നായകനാവുന്ന ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് സിദ്ധാര്‍ഥ് അവതരിപ്പിക്കുന്നത്. 'സബ് ഇന്‍സ്പെക്ടര്‍ വിജയ്' എന്നാണ് ചിത്രത്തില്‍ സിദ്ധാര്‍ഥ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
റൊമാന്റിക് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് മഹാസമുദ്രം. ചിത്രത്തിന്റെ റിലീസ് തീയതി അടുക്കുന്നതിനോടനുബന്ധിച്ച് ഒരു പുതിയ ട്രെയ്ലര് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയപ്രവര്‍ത്തകര്‍.
വലിയ വിജയം നേടിയ 'ആര്‍എക്സ് 100' എന്ന അരങ്ങേറ്റ ചിത്രത്തിനു ശേഷം അജയ് ഭൂപതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രമായതു കൊണ്ടു തന്നെ ഉയര്‍ന്ന പ്രതീക്ഷകളാണ് മഹാസമുദ്രത്തെക്കുറിച്ച് ടോളിവുഡിനുള്ളത്.
രാജ് തോട്ടയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റിംഗ് പ്രവീണ്‍ കെ എല്‍, സംഭാഷണം സയീദ്, സംഗീതം ചൈതന് ഭരദ്വാജ്, ഓഡിയോഗ്രഫി ദേവി കൃഷ്ണ കഡിയാല, പ്രൊഡക്ഷന്‍ ഡിസൈനര്‍ അവിനാശ് കൊല്ല, സംഘട്ടനം വെങ്കട്, മേക്കപ്പ് രംഗ, വസ്ത്രാലങ്കാരം ഷെയ്ഖ് ഖാദര്‍. എ കെ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ രാമബ്രഹ്മം സുങ്കരയാണ് നിര്‍മ്മാണം. ഈ മാസം 14ന് ചിത്രം തിയറ്ററുകളിലെത്തും.
ബോളിവുഡ് സൈക്കോളജിക്കല്‍ ത്രില്ലറില്‍ ദുല്‍ഖര്‍; 'ചുപ്' ടൈറ്റില്‍ പുറത്തുവിട്ടു
ദുല്‍ഖര്‍ സല്‍മാന്റെ പുതിയ ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. 'ഒരു കലാകാരന്റെ പ്രതികാരം' എന്ന ടാഗ് ലൈനില്‍ ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത് 'ചുപ്' എന്നാണ്. ഈ വാര്‍ഷം ആദ്യം പ്രഖ്യാപിച്ച ചിത്രത്തിന്റെ ടൈറ്റില്‍ അടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് അണിയിറപ്രവര്ത്തകര് പുറത്തുവിടുന്നത്.
ആര് ബല്‍കി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകനായിരുന്നു ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുങ്ങുന്നത്. എന്നാല്‍ ഇത് ബയോപിക് ആയിരിക്കില്ലെന്ന് സംവിധായകന് വ്യക്തമാക്കി. ഗുരു ദത്തിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് ടൈറ്റില്‍ പുറത്തുവിട്ടിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ഛായാഗ്രഹണം വിശാല്‍ സിന്‍ഹ. സംഗീതം അമിത് ത്രിവേദി. ചീനി കം, പാ, ഷമിതാഭ്, കി ആന്‍ഡ് ക, പാഡ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആര് ബല്‍കി. ത്രില്ലര്‍ ഴോണറില്‍ ബല്‍കിയുടെ ആദ്യചിത്രമാവും ഇത്.
ദുല്‍ഖര്‍ സല്‍മാന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്. ഇര്ഫാന് ഖാനൊപ്പം എത്തിയ റോഡ് കോമഡി ഡ്രാമ ചിത്രം 'കര്വാന്' ആയിരുന്നു ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം. അഭിഷേക് ശര്‍മ്മയുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച 'ദി സോയ ഫാക്ടറും' എത്തി.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.