• HOME
 • »
 • NEWS
 • »
 • film
 • »
 • Mahaveeryar | മഹാവീര്യറില്‍ 'രുദ്ര മഹാവീര ഉഗ്രസേന മഹാരാജ'യായി നടന്‍ ലാല്‍ ; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

Mahaveeryar | മഹാവീര്യറില്‍ 'രുദ്ര മഹാവീര ഉഗ്രസേന മഹാരാജ'യായി നടന്‍ ലാല്‍ ; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

ജൂലൈ 21ന് ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും

 • Last Updated :
 • Share this:
  പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എബ്രിഡ് ഷൈൻ ചിത്രം 'മഹാവീര്യറി'ലെ ലാലിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. രുദ്ര മഹാവീര ഉഗ്രസേന മഹാരാജയായി മാസ്സ് ലുക്കിലാണ് താരം ചിത്രത്തിൽ എത്തുന്നത്.

  നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു.  എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് എബ്രിഡ് ഷൈനാണ്. ജൂലൈ 21ന് ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു.

  സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്രസംയോജനം - മനോജ്‌, ശബ്ദ മിശ്രണം - വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം - അനീസ് നാടോടി, വസ്ത്രാലങ്കാരം - ചന്ദ്രകാന്ത്, മെൽവി. ജെ, ചമയം - ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം - ബേബി പണിക്കർ,പി ആർ ഒ -എ എസ് ദിനേശ്.

  കശ്മീര്‍ താഴ്വരയിലെ കാവല്‍ക്കാരനായി ദുല്‍ഖര്‍ ; 'സീതാരാമം' ടീസര്‍ പുറത്ത്


  ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രം സീതാരാമത്തിന്‍റെ ടീസര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. കശ്മീര്‍ താഴ്വരയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ഒരു പ്രണയകഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹനു രാഘവപുടിയാണ്. മൃണാല്‍ താക്കൂറാണ് നായിക. ലഫ്റ്റനന്‍റ് റാമിന്‍റെയും സീതാമഹാലക്ഷമിയുടെ പ്രണയം പശ്ചാത്തലമാകുന്ന ചിത്രം ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് നിർമാണം.

  മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയും അഭിനയിക്കുന്നുണ്ട്. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ഒരേ സമയം ചിത്രം റിലീസ് ചെയ്യും. ദുദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദന്ന, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവർ ആണ് പ്രധാന അഭിനേതാക്കൾ.

  സംഗീത സംവിധായകൻ: വിശാൽ ചന്ദ്രശേഖർ , എഡിറ്റർ: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈൻ: സുനിൽ ബാബു ,കലാസംവിധാനം: വൈഷ്ണവി റെഡ്ഡി, ഫൈസൽ അലി ഖാൻ , കോസ്റ്റ്യൂം ഡിസൈനർ: ശീതൾ ശർമ്മ ,എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഗീതാ ഗൗതം ,പിആർഒ: ആതിര ദിൽജിത്.
  Published by:Arun krishna
  First published: