• HOME
  • »
  • NEWS
  • »
  • film
  • »
  • Mahesh Babu| 'ബോളിവുഡ് എന്നെ അർഹിക്കുന്നില്ല, ഹിന്ദി സിനിമകൾ ചെയ്ത് സമയം കളയാനില്ല, തെലുങ്ക് വിട്ട് എവിടേക്കുമില്ല' : നടൻ മഹേഷ് ബാബു

Mahesh Babu| 'ബോളിവുഡ് എന്നെ അർഹിക്കുന്നില്ല, ഹിന്ദി സിനിമകൾ ചെയ്ത് സമയം കളയാനില്ല, തെലുങ്ക് വിട്ട് എവിടേക്കുമില്ല' : നടൻ മഹേഷ് ബാബു

''തെലുങ്ക് സിനിമയിൽ ഇപ്പോൾ കിട്ടുന്ന ബഹുമാനവും താരമൂല്യവും വളരെ വലുതാണ്. അതുകൊണ്ട് തെലുങ്ക് വിട്ട് വേറെ എവിടെയെങ്കിലും പോയി സിനിമകൾ ചെയ്യുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടില്ല. "

  • Share this:
    നിരവധി ബോളിവുഡ് സിനിമകളിലേക്ക് ഓഫർ വന്നിരുന്നുവെന്ന് തെലുങ്ക് നടൻ മഹേഷ് ബാബു (Mahesh Babu). പക്ഷേ തന്നെ അവർ അർഹിക്കാത്തതിനാൽ അതൊന്നും സ്വീകരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. താൻ നിർമിക്കുന്ന പുതിയചിത്രം മേജറിന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "എന്നെ ഉൾക്കൊള്ളാനാവാത്ത ഒരു സിനിമാലോകത്ത് സമയം കളയാൻ ഞാനില്ല. തെലുങ്ക് സിനിമയിൽ ഇപ്പോൾ കിട്ടുന്ന ബഹുമാനവും താരമൂല്യവും വളരെ വലുതാണ്. അതുകൊണ്ട് തെലുങ്ക് വിട്ട് വേറെ എവിടെയെങ്കിലും പോയി സിനിമകൾ ചെയ്യുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടില്ല. "- മഹേഷ് ബാബു പറഞ്ഞു.

    തെലുങ്ക് സിനിമയിലെ വലിയ താരങ്ങളിലൊരാളാണ് മഹേഷ് ബാബു. ബിസിനസ്മാൻ, ശ്രീമന്തുഡു, ഭരത് അനേ നേനു, മഹർഷി, സരിലേരു നീക്കെവ്വരു എന്നിവയാണ് അദ്ദേഹത്തിന്റെ ചില ഹിറ്റ് ചിത്രങ്ങൾ.

    പിടിഐക്ക് നൽകിയ അഭിമുഖത്തിൽ, നിങ്ങൾ ഒരു ഹിന്ദി സിനിമയിൽ പ്രത്യക്ഷപ്പെടുമോ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം നൽകിയ മറുപടി ഇങ്ങനെ- “ഞാൻ അഹങ്കാരിയാണെന്ന് തോന്നാം, പക്ഷേ എനിക്ക് ഹിന്ദിയിൽ ധാരാളം ഓഫറുകൾ ലഭിച്ചു. പക്ഷേ അവർക്ക് എന്നെ താങ്ങാൻ കഴിയില്ലെന്ന് ഞാൻ കരുതുന്നു. എന്റെ സമയം പാഴാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. തെലുങ്ക് സിനിമയിൽ എനിക്കുള്ള താരമൂല്യം, സ്നേഹം, മറ്റൊരു ഇൻഡസ്ട്രിയിലേക്ക് പോകുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. ഞാൻ ഇവിടെ സിനിമ ചെയ്യുമെന്നും അവ വലുതാകുമെന്നും ഞാൻ എപ്പോഴും കരുതിയിരുന്നു, എന്റെ വിശ്വാസം ഇപ്പോൾ യാഥാർത്ഥ്യമായി മാറുകയാണ്''.

    മഹേഷ് ബാബു ആദ്യമായി നിർമിക്കുന്ന ചിത്രമാണ് മേജർ. മുംബൈ ഭീകരാക്രമണത്തിനിടെ വീരചരമം പ്രാപിച്ച മലയാളി മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ ജീവിതകഥയാണ് ചിത്രം. ആദിവി ശേഷ് ആണ് നായകനായെത്തുന്നത്. അതിനിടെ മഹേഷ് ബാബു നായകനായ 'സർക്കാരു വാരി പാട്ട' റിലീസിന് തയ്യാറെടുക്കുകയാണ്. പരശുറാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക.

    Major Movie | 'നിയെന്റെ ജീവനെടുത്തോ, പക്ഷേ എന്റെ രാജ്യത്തെ തൊടില്ല'; 'മേജർ' ട്രെയിലർ പുറത്ത്

    മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'മേജര്‍' (Major Movie) എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്.
    2008ലെ മുംബൈ ഭീകരാക്രമണത്തില്‍ രാജ്യത്തിനായി ജീവത്യാഗം ചെയ്ത മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന ചിത്രമാണ് 'മേജര്‍'.

    ഈ ചിത്രം പ്രഖ്യാപന വേളയില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണനായുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.2022 ജൂണ്‍ 3ന് ചിത്രം ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും. ഹിന്ദി ,തെലുങ്ക് , മലയാളം എന്നി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

    പൃഥ്വിരാജാണ് ചിത്രത്തിന്റെ മലയാളം ട്രെയിലര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിടുന്നതില്‍ അഭിമാനിക്കുന്നുതായും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ അറിയിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു.

    നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ 'മേജര്‍ ബിഗിനിംഗ്‌സ്' എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു.

    നവംബര്‍ 27 നായിരുന്നു മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ മുംബൈയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ടത്. സിനിമയില്‍ ഒപ്പിട്ടത് മുതല്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ടുമുട്ടിയത് വരയുള്ള സംഭവങ്ങള്‍ അദിവ് വീഡിയോയില്‍ പറഞ്ഞിരുന്നു. ചിത്രം 2021 ജൂലെ 2ന് പ്രേക്ഷകരിലേക്കെത്തുമെന്ന് തെലുങ്ക് നടന്‍ മഹേഷ് ബാബു നേരത്തേ അറിയിച്ചിരുന്നു.

    2020 ഓഗസ്റ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. 2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍.എസ്.ജി കമാന്‍ഡോയാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. പരിക്കു പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന് വെടിയേറ്റത്.




    കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്‍ ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.
    'ഗൂഡാചാരി' ഫെയിം ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം 2021 ലോകവ്യാപകമായി സമ്മര്‍ റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.
    Published by:Rajesh V
    First published: