• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മഹേഷ് ബാബുവിനു മുന്നിൽ ബാഹുബലിയും മുട്ടുമടക്കി!

Ardra S | news18
Updated: May 15, 2018, 11:03 PM IST
മഹേഷ് ബാബുവിനു മുന്നിൽ ബാഹുബലിയും മുട്ടുമടക്കി!
Ardra S | news18
Updated: May 15, 2018, 11:03 PM IST

കളക്ഷൻ റെക്കോർഡുകൾ ഭേദിച്ചു കൊണ്ടാണ് രാജമൗലി ചിത്രം ബാഹുബലി 2 തിയെറ്ററുകളിൽ നിറഞ്ഞോടിയത്. എന്നാൽ ബാഹുബലി 2ന്റെ വിജയം പഴങ്കഥയാവുന്നു. ബാഹുബലിയെ തറപറ്റിച്ചിരിക്കുന്നതോ മഹേഷ് ബാബുവും. ഏപ്രിൽ 20ന് റിലീസ് ചെയ്ത മഹേഷ്ബാബു ചിത്രം ഭരത് എനെ നെനുവാണ്  ചെന്നൈയിൽ ബാഹുബലി2ന്റെ കളക്ഷൻ റെക്കോർഡ് തകർത്തത്.  ബാഹുബലി 2 ചെന്നൈയിൽ നേടിയ 1.65 കോടി രൂപയുടെ കളക്ഷൻ റെക്കോർഡ് 1.66 കോടി രൂപ നേടിക്കൊണ്ടാണ് ഭരതിന്റെ എനെ നെനു മറികടന്നത്.


Loading...

ചെന്നൈക്കു പുറമെ റിലീസ് ചെയ്ത എല്ലാ ഇടങ്ങളിലും മികച്ച കളക്ഷൻ നേടി പ്രദർശനം തുടരുകയാണ് ചിത്രം.  ഇതുവരെ 230 കോടിയാണ്  നേടിയിരിക്കുന്നത്.  തെലുങ്കു താരമാണെങ്കിലും മഹേഷ് ബാബുവിന് ചെന്നൈയിൽ നിരവധി ആരാധകരുണ്ട്. അതുകൊണ്ടാണ് നഗരത്തിൽ ചിത്രത്തിന് മികച്ച കളക്ഷൻ നേടാൻ കഴിഞ്ഞതും. ചിത്രം പുതിയ റെക്കോർഡ് സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകരും.



കൊരാടല ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സമൂഹത്തിലെ അനീതിക്കെതിരെ പോരാടുന്ന ഭരത് എന്ന ചെറുപ്പക്കാരനായ മുഖ്യമന്ത്രിയുടെ കഥയാണ് ചിത്രം. മഹേഷ് ബാബുവാണ് ഭരത് ആയി എത്തിയിരിക്കുന്നത്. കിയാറ അഡ്വാനിയാണ് നായിക.

First published: May 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍