HOME /NEWS /Film / പൊലീസുകാർ ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ അമ്മയുടെ പോരാട്ടത്തിന്റെ കഥ ; കാണാൻ പ്രഭാവതിയമ്മയും

പൊലീസുകാർ ഉരുട്ടിക്കൊന്ന ഉദയകുമാറിന്റെ അമ്മയുടെ പോരാട്ടത്തിന്റെ കഥ ; കാണാൻ പ്രഭാവതിയമ്മയും

udayakumar mother film

udayakumar mother film

മുൻനിരയിൽ ഇരുന്ന് സംവിധായകനും, കേസിൽ സഹായിച്ച വക്കീലിനുമൊപ്പം പ്രഭാവതിയമ്മ സ്വന്തം ജീവിതം പറയുന്ന സിനിമ കണ്ടു

  • Share this:

    തിരുവനന്തപുരം: കേരളത്തില്‍ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിനെ ആസ്പദമാക്കിയുള്ള ചിത്രം. സിനിമ  കാണാന്‍ സംവിധായകനൊപ്പം അമ്മ പ്രഭാവതിയമ്മയും കലാഭവൻ തീയറ്ററിൽ എത്തി. മുൻനിരയിൽ ഇരുന്ന് സംവിധായകനും, കേസിൽ സഹായിച്ച വക്കീലിനുമൊപ്പം പ്രഭാവതിയമ്മ സ്വന്തം ജീവിതം പറയുന്ന സിനിമ കണ്ടു. തന്റെ ചിത്രത്തിന് ലഭിച്ച പുരസ്കാരങ്ങളും പ്രഭാവതിയമ്മയുടെ പോരാട്ടത്തിനുള്ളതാണെന്ന് സംവിധായകന്‍ ആനന്ദ് നാരായണ്‍ മഹാദേവന്‍ പറഞ്ഞു.

    13 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന്‍റെ കഥ പറയുന്ന 'ഘട്ട്  ക്രൈം നമ്പര്‍ 103/2005'- എന്ന പേരില്‍ മറാത്തി ഭാഷയിലാണ് ചിത്രം വന്നത്. സംവിധായകന്‍ ആനന്ദ് നാരായണ്‍ മഹാദേവന്‍ മലയാളിയാണ്. മലയാളത്തിൽ തന്നെയായിരുന്നു സിനിമയുടെ തിരക്കഥ തയ്യാറാക്കിയതും. എന്നാൽ ഒരു അമ്മയുടെ പോരാട്ടം സിനിയാക്കാൻ കേരളത്തിലെ നിർമ്മാതാക്കൾ തയ്യാറായില്ല. ഇതേതുടർന്നാണ് ചിത്രം മറാത്തിയിലേയ്ക്ക് മാറ്റി നിർമ്മിക്കാൻ തീരുമാനിച്ചതെന്നും സംവിധായകൻ ആനന്ദ് നാരായണ്‍ മഹാദേവന്‍ പറഞ്ഞു.

    തന്റെ മകന് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കരുതെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് പോരാടിയതെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയും പറഞ്ഞു. അമ്മ പ്രഭാവതിയമ്മയെ അനശ്വരമാക്കിയ ഉഷാ ജാദവിന് ഗോവന്‍ മേളയില്‍  മികച്ച നടിക്കുള്ള രജതചകോരം ലഭിച്ചിരുന്നു. സിംഗപ്പൂര്‍ ദക്ഷിണ ഏഷ്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയിലെ മികച്ച ചലച്ചിത്രത്തിനുള്ള പുരസ്‌കാവും ചിത്രം നേടിയിട്ടുണ്ട്.

    First published:

    Tags: Custody death case, Iffk, Mai Ghat film, Prabhavathiyamma, Udayakumar case