നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Puneeth Rajkumar | ബാലതാരത്തിൽ തുടങ്ങി നായക നടൻ വരെ; പുനീത് രാജ്‌കുമാറിന്റെ സിനിമാ വഴികളിലൂടെ

    Puneeth Rajkumar | ബാലതാരത്തിൽ തുടങ്ങി നായക നടൻ വരെ; പുനീത് രാജ്‌കുമാറിന്റെ സിനിമാ വഴികളിലൂടെ

    പുനീത് രാജ്‌കുമാർ 2002 മുതൽ ചലച്ചിത്രമേഖലയിൽ സജീവമായിരുന്നു

    പുനീത് രാജ്‌കുമാർ

    പുനീത് രാജ്‌കുമാർ

    • Share this:
      ബംഗളൂരുവിലെ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവേശിപ്പിച്ചതിനു ശേഷമായിരുന്നു കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ അന്ത്യം. 46 കാരനായ സൂപ്പർ താരം 2002 മുതൽ ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുകയും മികച്ച പ്രകടനത്തിലൂടെ ഈ മേഖലയിൽ ജനപ്രീതി നേടുകയും ചെയ്തു.

      വർഷങ്ങളായുള്ള അദ്ദേഹത്തിന്റെ ചില ശ്രദ്ധേയ ചിത്രങ്ങൾ പരിശോധിക്കാം:

      അപ്പു (2002)

      പുനീതിന്റെ ആദ്യ ചിത്രമായ അപ്പു അദ്ദേഹത്തെ കന്നഡ സിനിമയിൽ നായക നടനായി അവതരിപ്പിച്ചു. റൊമാന്റിക് ആക്ഷൻ കോമഡി ചിത്രത്തിൽ നടി രക്ഷിതയ്‌ക്കൊപ്പം പുനീതും അഭിനയിച്ചു. പുരി ജഗന്നാഥ് സംവിധാനം ചെയ്‌ത് പാർവതമ്മ രാജ്‌കുമാർ നിർമ്മിച്ച അപ്പു, പുന്നീതിനെ ഒരു കോളേജ് കുമാരന്റെ വേഷത്തിലാണ് അവതരിപ്പിച്ചത്. വാണിജ്യവിജയം നേടിയ ചിത്രം തെലുങ്കിൽ 'ഇഡിയറ്റ്' എന്ന പേരിലും തമിഴിൽ 'ദം' എന്ന പേരിലും ബംഗാളിയിൽ 'ഹീറോ' എന്ന പേരിലും റീമേക്ക് ചെയ്യപ്പെട്ടു.

      പൃഥ്വി (2010)

      നടനായി കരിയർ ആരംഭിച്ച് ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷം, ഈ ആക്ഷൻ ചിത്രത്തിലൂടെ പുനീത് ഒരു അഭിനേതാവെന്ന നിലയിൽ തന്റെ പ്രതിച്ഛായ പുനർനിർവചിച്ചു. ജേക്കബ് വർഗീസ് സംവിധാനം ചെയ്ത ഈ പൊളിറ്റിക്കൽ ത്രില്ലറിൽ അഴിമതിക്കെതിരെ പോരാടുന്ന ബല്ലാരി ജില്ലയിലെ പൃഥ്വി കുമാർ എന്ന ഉദ്യോഗസ്ഥനായാണ് പുനീത് അഭിനയിച്ചത്. ചില നിയമവിരുദ്ധ പ്രവർത്തനങ്ങളാൽ ഗ്രാമത്തിലെ ജലവിതരണം മലിനമാക്കാൻ ആഗ്രഹിക്കുന്ന കുറ്റവാളികൾക്കെതിരെ പൃഥ്വി ഒരു ഗ്രാമത്തിൽ പ്രതിരോധം തീർക്കുന്നതാണ് കഥ.

      Also read: Puneeth Rajkumar passes away | കന്നഡ സൂപ്പർസ്റ്റാർ പുനീത് രാജ്‌കുമാർ അന്തരിച്ചു; മരണം ഹൃദയാഘാതത്തെത്തുടർന്ന്

      ഹുഡുഗാരു (2011)

      കെ. മാദേഷ് സംവിധാനം ചെയ്ത ഈ കന്നഡ ഭാഷാ ചിത്രത്തിൽ പുനീതിന്റെ മറ്റൊരു ശ്രദ്ധേയമായ പ്രകടനമാണ് പ്രേക്ഷകർ കണ്ടത്. പുനീത്, ശ്രീനഗര കിറ്റി, യോഗേഷ് എന്നിവർ അവതരിപ്പിച്ച പ്രഭു, ചന്ദ്രു, സിദ്ധേഷ് എന്നീ മൂന്ന് യുവാക്കളുടെ കഥയാണ് സിനിമ. മൂന്നുപേരും സർക്കാർ ജോലികൾക്കായി ആഗ്രഹിക്കുന്നു, അങ്ങനെയിരിക്കെ, പരാജിതരായ പ്രണയികളെ ഒന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവരുടെ ജീവിതം വൻ വഴിത്തിരിവിലേക്ക് മാറുന്നു. ഈ ചിത്രത്തിലൂടെ പുനീതിന് തന്റെ രണ്ടാമത്തെ ഫിലിംഫെയർ പുരസ്കാരവും മികച്ച നടനുള്ള ആദ്യത്തെ സൈമ അവാർഡും ലഭിച്ചു.

      രാജകുമാര (2017)

      കെജിഎഫ് ചാപ്റ്റർ 1 ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രമായി മാറുന്നതിന് മുമ്പ്, പുനീതിന്റെ രാജകുമാരയായിരുന്നു ആ ഖ്യാതി നിലനിർത്തിയിരുന്നത്. സന്തോഷ് ആനന്ദ്രാമൻ രചനയും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം പുനീതിന്റെ അഭിനയ വൈദഗ്ധ്യം കാണിക്കുന്ന ഒരു ആക്ഷൻ ഡ്രാമയാണ്. പുനീതിന്റെ കഥാപാത്രമായ സിദ്ധാർത്ഥ് തന്റെ കുടുംബത്തിന്റെ ദാരുണമായ മരണത്തിനും ഒരു രാഷ്ട്രീയ നേതാവിന്റെ ദുഷ്പ്രവർത്തിക്കും പ്രതികാരം ചെയ്യുന്നു.

      നടസാർവഭൗമ (2019)

      പവൻ വഡയാർ രചനയും സംവിധാനവും നിർവഹിച്ച ഈ ആക്ഷൻ സിനിമയിൽ പുനീത് തന്റെ മറ്റൊരു വലിയ കഥാപാത്രത്തെ അവതരിപ്പിച്ചു. അമാനുഷിക പ്രവർത്തനങ്ങൾക്ക് ഇരയാകുന്ന അന്വേഷണാത്മക പത്രപ്രവർത്തകനായ ഗഗൻ ദീക്ഷിത് എന്ന കഥാപാത്രത്തെയാണ് പുനീത് സ്‌ക്രീനിൽ എത്തിച്ചത്.
      Published by:user_57
      First published:
      )}