2008ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന മേജറിന്റെ ടീസര്‍ പുറത്തുവിട്ടു. ഹിന്ദി ടീസർ സൽമാൻ ഖാനും തെലുങ്ക് ടീസർ മഹേഷ് ബാബുവും മലയാളം ടീസർ പൃഥ്വിരാജുമാണ് പുറത്തുവിട്ടത്. യുവതാരമായ അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശശി കിരണ്‍ ടിക്കയാണ് സംവിധാനം. നടന് മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റര്ടെയ്ന്മെന്റ്സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ്. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായാണ് ചിത്രമൊരുങ്ങുന്നത്.
Also Read-
കപ്പയും മുളകും മധ്യതിരുവിതാംകൂറിൽ കണ്ടുമുട്ടി; ഒപ്പമുളള ഇഷിഗുരോ ആരാണ്? അനൂപ് മേനോന്റെ ഫോട്ടോയ്ക്ക് രസകരമായ കമന്റുകൾ
2008ലെ ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍ എസ് ജി കമാന്‍ഡോയാണ് മലയാളിയായ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്. പരിക്ക് പറ്റിയ സൈനികനെ രക്ഷിക്കുന്നതിനിടെയായിരുന്നു ഉണ്ണികൃഷ്ണന് വെടിയേറ്റു മരിച്ചത്. കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന് ജനിച്ചത്. പിന്നീട് ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.
Also Read-
ശക്തമായ കഥാപാത്രവുമായി അപർണ വീണ്ടും ; 'ഉല' ഫസ്റ്റ്ലുക്ക് പോസ്റ്റർ പൃഥ്വിരാജ് പുറത്തിറക്കി
Also Read-
കോവിഡിനെ തുടർന്ന് ശബ്ദം നഷ്ടമായ മണിയൻപിള്ള രാജു; കരുത്തായി ഒപ്പം നിന്ന് ഡോക്ടർമാർ
'ഗൂഡാചാരി' ഫെയിം ശശി കിരണ്‍ ടിക്ക സംവിധാനം ചെയ്ത ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യാനാണ് തീരുമാനം. ചിത്രത്തില്‍ ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കര്‍, പ്രകാശ് രാജ്, രേവതി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Also Read-
ടോപ്പിൽ ടോപ്ക്ലാസ്; ബാഫ്റ്റ റെഡ് കാർപറ്റിൽ തിളങ്ങി പ്രിയങ്ക ചോപ്ര
സന്ദീപ് ഉണ്ണികൃഷ്ണന്റെ ചരമവാര്‍ഷികത്തില്‍ 'മേജര്‍ ബിഗിനിംഗ്സ്' (Major Movie) എന്ന പേരില്‍ വീഡിയോ പുറത്തുവിട്ടിരുന്നു. ഡിസംബർ മുതൽ തന്നെ ചിത്രത്തിൻറെ ഫസ്റ്റലുക്ക് പോസ്റ്ററുകൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
Also Read-
ഫഹദ് ഫാസിലിന് താക്കീത്; 'ഒടിടി സിനിമകളിൽ അഭിനയിക്കരുത് ; ദൃശ്യം 2 തീയറ്ററുകളിൽ പ്രദർശിപ്പിക്കില്ല:'ഫിയോക്ക്
മേജർ സന്ദീപ് ഉണ്ണികൃഷ്ണനും ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച അദിവി ശേഷും തമ്മിലുള്ള അപാര സാമ്യത നേരത്തെ വലിയ ചർച്ച ആയി മാറിയിരുന്നു. മുൻപ് ചിത്രത്തിലെ ശോഭിതയുടെയും സായിയുടെയും ഫസ്റ്റ്ലുക്ക് പോസ്റ്ററുകൾ പുറത്തിറക്കിയിരുന്നു. 26 / 11 മുംബൈ ആക്രമണത്തിൽ ബന്ദിയാക്കപ്പെട്ട ഒരു എൻ ആർ ഐയുടെ റോളിൽ ആണ് സായി മഞ്ചരേക്കർ എത്തുന്നത്. അതേസമയം അക്രമണത്തിൽ പെട്ടുപോയ കഥാപാത്രമായാണ് ശോഭിത എത്തുന്നത്. ചിത്രം 2021 ജൂലൈ 2 ന് തീയറ്ററുകളിൽ എത്തും.
2008- നവംബറിൽ ഭീകരവാദികൾ മുംബൈ ആക്രമിച്ചപ്പോൾ ബന്ദികളാക്കിയവരെ രക്ഷിക്കാൻ നിയോഗിച്ച ദേശീയ സുരക്ഷാസേനയിൽ (NSG) അംഗമായിരുന്നു സന്ദീപ് ഉണ്ണിക്കൃഷ്ണൻ. ഓപ്പറേഷൻ ബ്ലാക്ക് ടൊർണാഡോ എന്ന് പേരിട്ട ഓപ്പേറഷനിൽ ഏറ്റമുട്ടലിൽ പരിക്കേറ്റ ഒരു കമാൻഡോയെ മാറ്റിയശേഷം തീവ്രവാദികൾക്കുനേരെ കുതിച്ച സന്ദീപ് പിൻഭാഗത്ത് വെടിയേറ്റു വീണു. സന്ദീപിൻറെ ധീരതക്ക് മരണാനന്തര ബഹുമതിയായി രാജ്യം അശോക ചക്ര നൽകി ആദരിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.