നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയനായിക മീരാ ജാസ്മിന് (Meera Jasmine) തിരിച്ചെത്തുന്ന സത്യന് അന്തിക്കാട് (Sathyan Anthikad) ചിത്രം 'മകള്‍' ടീസര്‍ (Makal Teaser) പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ജയറാമാണ് (Jayaram) ചിത്രത്തിലെ നായകന്. ഞാന്‍ പ്രകാശനിലൂടെ ശ്രദ്ധേയായ ദേവിക സഞ്ജയും (Devika Sanjay)സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.
കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകനായ സത്യന് അന്തിക്കാടില്‍ നിന്നും മറ്റൊരു മികച്ച കുടുംബ ചിത്രം കൂടിയാകും മകളിലൂടെ ലഭിക്കുക എന്നാണ് 1.10 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. ജയറാം, മീര ജാസ്മിന്, ദേവിക സഞ്ജയ് എന്നിവര്‍ക്ക് പുറമെ ശ്രീനിവാസന്, സിദ്ദിഖ് ,നസ്ലെന്, ഇന്നസെന്റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആറ് വര്‍ഷത്തിന് ശേഷം മീരാ ജാസ്മിന് വീണ്ടും അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് മകള്‍ക്ക്. സത്യന് അന്തിക്കാടിനൊപ്പം 2008 ല്‍ പുറത്തിറങ്ങിയ ഇന്നത്തെ ചിന്താവിഷയം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളത്. മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ജയറാം - സത്യന് അന്തിക്കാട് ടീം നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി പ്രവര്‍ത്തിച്ചത്.
സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ്. എസ് കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം വിഷ്ണു വിജയ്, പശ്ചാത്തല സംഗീതം രാഹുല്‍ രാജ്, ഗാനരചന ഹരിനാരായണന്, എഡിറ്റിംഗ് കെ രാജഗോപാല്‍, കലാസംവിധാനം മനു ജഗത്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം പാണ്ഡ്യന്, സിങ്ക് സൗണ്ടും സൗണ്ട് ഡിസൈനും അനില്‍ രാധാകൃഷ്ണന്, സഹസംവിധാനം അനൂപ് സത്യന്, പ്രൊഡക്ഷന്‍ കണ്ട്രോളര് ബിജു തോമസ്, സ്റ്റില്‍സ് എം കെ മോഹനന് (മോമി), അഡീഷണല്‍ സ്റ്റില്‍സ് റിഷാജ് മുഹമ്മദ്, പരസ്യകല ജയറാം രാമചന്ദ്രന് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
'സല്യൂട്ടി'ന് പിന്നാലെ 'പുഴു'വും ഒടിടി റിലീസിന്; മമ്മൂട്ടി ചിത്രം സോണി ലിവില്‍ പ്രദര്‍ശനത്തിനെത്തും
ദുല്‍ഖര്‍ സല്മാന് ചിത്രം സല്യൂട്ടിന് (Salute) പിന്നാലെ മമ്മൂട്ടി ചിത്രമായ പുഴുവും (Puzhu) ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവില്‍ (Sony liv) റിലീസ് പ്രഖ്യാപിച്ചു. ചിത്രം ഒടിടി റിലീസാകുമെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നുവെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ സോണി ലിവ് തന്നെയാണ് ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരം പുറത്തുവിട്ടത്. അതേസമയം ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
ഡയറക്ട് ഒടിടി റിലീസിനൊരുങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രം കൂടിയാണ് പുഴു. നവാഗതയായ റത്തീന ആണ് പുഴു ഒരുക്കിയിരിക്കുന്നത്. ആദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ പാര്‍വതി തിരുവോത്താണ് നായിക.
സിന് സില് സെല്ലുലോയ്ഡിന്റെ ബാനറില്‍ എസ് ജോര്‍ജ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും.
മമ്മൂട്ടി നായകനായെത്തിയ 'ഉണ്ട'യുടെ രചയിതാവ് ഹര്‍ഷദിന്റെ കഥയ്ക്ക് ഹര്‍ഷദിനൊപ്പം ഷര്‍ഫുവും സുഹാസും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വ്വതി തിരുവോത്ത് ഒരു പ്രധാന കഥാപാത്രത്തെ പുഴുവില്‍ അവതരിപ്പിക്കുന്നു എന്നതും ശ്രദ്ധേയമാണ്. നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മീയ രാജന്, മാളവിക മേനോന്, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.