നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Tandav Controversy | വിമർശനങ്ങൾക്കിടയിൽ വെബ് സീരിസിൽ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ച് താണ്ഡവ് അണിയറപ്രവർത്തകർ

  Tandav Controversy | വിമർശനങ്ങൾക്കിടയിൽ വെബ് സീരിസിൽ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ച് താണ്ഡവ് അണിയറപ്രവർത്തകർ

  പരാതികൾക്ക് മറുപടി ആവശ്യപ്പെട്ട് ഷോ സംപ്രേഷണം ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിന് വിവര, പ്രക്ഷേപണ മന്ത്രാലയം നേരത്തെ നോട്ടീസ് നൽകിയിരുന്നു.

  tandav

  tandav

  • News18
  • Last Updated :
  • Share this:
   മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്ത താണ്ഡവ് വെബ് സീരിസിന് എതിരെ വിമർശനങ്ങൾ ഉയർന്നത്. നിരവധി രാഷ്ട്രീയസംഘടനകൾ ആണ് താണ്ഡവ് വെബ് സീരീസിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്.

   ഷോയും അത് പ്രദർശിപ്പിക്കുന്ന ഒടിടി പ്ലാറ്റ്ഫോമും നിരോധിക്കണമെന്നാണ് ആവശ്യം. ഏതായാലും വിമർശനങ്ങളും വിയോജിപ്പുകളും തുടരുന്ന സാഹചര്യത്തിൽ നിർദ്ദേശിക്കപ്പെട്ട മാറ്റങ്ങൾ വരുത്താൻ താണ്ഡവിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചു. വാർത്താക്കുറിപ്പിലാണ് അവർ ഇക്കാര്യം അറിയിച്ചത്.


   താണ്ഡവ് സംവിധായകൻ അലി അബ്ബാസ് സഫർ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് ഔദ്യോഗിക പ്രസ്താവന നടത്തിയത്. മതപരമായ വികാരങ്ങളെ അറിയാതെ വേദനിപ്പിച്ചതിന് നേരത്തെ താണ്ഡവ് നിർമാതാക്കൾ ഖേദം പ്രകടിപ്പിച്ചിരുന്നു. വെബ് സീരീസ് സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയെന്നും ഇതൊരു പൂർണ ഫിക്ഷൻ ആണെന്നും അലി പറഞ്ഞിരുന്നു.


   ഡൽഹി കേന്ദ്രമാക്കിയാണ് ഈ വെബ് സീരീസ്. അധികാരം, ആഗ്രഹം, അത്യാഗ്രഹം എന്നീ തീമുകൾ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയകഥയാണ് വെബ് സീരീസ്. ഹൈന്ദവ വികാരം താണ്ഡവ് വെബ് സീരീസ് വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് നിരവധി പേരാണ് സീരീസിന് എതിരെ രംഗത്തെത്തിയത്. ഇതിലെ ഒരു രംഗത്തിൽ മുഹമ്മദ് സീഷാൻ അയ്യുബ് കോളേജ് നാടകത്തിൽ ഹൈന്ദവ ദൈവമായ ശിവനെ അപമാനിക്കുന്നതായി ഉണ്ടെന്ന് പരാതിയിൽ പറയുന്നു.

   പരാതികൾക്ക് മറുപടി ആവശ്യപ്പെട്ട് ഷോ സംപ്രേഷണം ചെയ്യുന്ന ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിന് വിവര, പ്രക്ഷേപണ മന്ത്രാലയം നേരത്തെ നോട്ടീസ് നൽകിയിരുന്നു. സെയ്ഫ് അലി ഖാൻ, ഡിംപിൾ കപാഡിയ, സുനിൽ ഗ്രോവർ, ക്രിതിക കംറ, സാറ ജെയ്ൻ ഡയ്സ്, ഗൗചർ ഖാൻ, ഡിനോ മോറിയ, കുമുദ് മിശ്ര, ഷൊനാലി നഗ്രാനി, അനുപ് സോനി, നേഹ ഹിംഗേ, സന്ധ്യ മൃദുൽ, അമ്യറ ഡാസ്റ്റർ എന്നിവരാണ് വെബ് സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
   Published by:Joys Joy
   First published:
   )}