അരിക്കൊമ്പൻ സിനിമയുടെ പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി. ‘റിട്ടേൺ ഓഫ് ദി കിംഗ്’ എന്ന ക്യാപ്ഷനോടെയാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്. അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിലേക്ക് മാറ്റിയതിന് പിന്നാലെയായിരുന്നു അരികൊമ്പന്റെ ജീവിതം സിനിമയാകുന്നുവെന്ന് സംവിധായകൻ സാജിദ് യാഹിയ അറിയിച്ചിരുന്നു.
“മലകടത്തീട്ടും മരുന്നുവെടി വെച്ചിട്ടും മനുഷ്യര് മറന്നിട്ടും അവൻ തിരിച്ചു വന്നു. അവന്റെ അമ്മയുടെ ഓർമ്മയിലേക്ക്” എന്ന് കുറിച്ചുകൊണ്ടാണ് അരിക്കൊമ്പന്റെ പോസ്റ്റർ സംവിധായകൻ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ താര നിർണ്ണയം പുരോഗമിച്ചു വരികയാണ്.
Also Read-‘അരിക്കൊമ്പന്റെ’ ഷൂട്ടിംഗ് ഒക്ടോബറിൽ; ചിത്രീകരണം ശ്രീലങ്കയിലെ സിഗിരിയയിൽ
ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ ശ്രീലങ്കയിലെ സിഗിരിയ ആണ്. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചതായി സംവിധായകൻ സാജിദ് യഹിയ അറിയിച്ചിരുന്നു.
ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ മനോജ്, പ്രകാശ് അലക്സ് , വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ്. പി ആർ ഓ പ്രതീഷ് ശേഖർ എന്നിവരാണ് അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവർത്തകർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arikkomban, Malayalam movie