സിനിമയിലെ ചീഫ് മേക്കപ്പ് മാൻ; ഷൂട്ടിംഗ് നിലച്ചതോടെ പുതിയ തൊഴിൽ മേഖല കണ്ടെത്തിയ റോണിയെ അഭിനന്ദിച്ച് രൂപേഷ് പീതാംബരൻ

Makeup artiste Roni eke out a living by working in construction sector | കോവിഡ് പ്രതിസന്ധിയിൽ പുതിയ തൊഴിൽമേഖല കണ്ടെത്തിയ മേക്കപ്പ്മാൻ റോണിയെ അഭിനന്ദിച്ച് രൂപേഷ് പീതാംബരൻ

News18 Malayalam | news18-malayalam
Updated: July 27, 2020, 11:03 AM IST
സിനിമയിലെ ചീഫ് മേക്കപ്പ് മാൻ; ഷൂട്ടിംഗ് നിലച്ചതോടെ പുതിയ തൊഴിൽ മേഖല കണ്ടെത്തിയ റോണിയെ അഭിനന്ദിച്ച് രൂപേഷ് പീതാംബരൻ
റോണി, രൂപേഷ് പീതാംബരൻ
  • Share this:
താരങ്ങളുടെ മുഖത്ത് ചമയങ്ങൾ തീർക്കലായിരുന്നു കോവിഡ് പൊട്ടിപ്പുറപ്പെടലും ലോക്ക്ഡൗണും സിനിമാ മേഖലയിലെ പ്രതിസന്ധിയുമെല്ലാം തലപൊക്കുംമുമ്പ് റോണി ചെയ്തിരുന്നത്. 'വെള്ളത്തൂവൽ', 'ഒരു മെക്സിക്കൻ അപാരത' ചിത്രങ്ങളിലെ ചീഫ് മേക്കപ്പ്മാൻ റോണി ഇപ്പോൾ എവിടെ ഉണ്ടെന്നു കണ്ടോ?

സിനിമാ മേഖലയെ പ്രതിസന്ധി ആഴത്തിൽ ബാധിച്ചതോടു കൂടിപലർക്കും ജോലി നഷ്‌ടപ്പെട്ടു. റോണിയും അക്കൂട്ടത്തിൽപ്പെട്ടു. വെള്ളത്തൂവൽ, ഒരു മെക്സിക്കൻ അപാരത തുടങ്ങിയ ചിത്രങ്ങളിലെ മേക്കപ്പ് മാനായ റോണി പക്ഷെ വെറുതെയിരുന്നില്ല. റോണി ചെയ്യുന്ന പുതിയ തൊഴിലിനെ അഭിനന്ദിച്ച് കൊണ്ട് സംവിധായകൻ രൂപേഷ് പീതാംബരൻ പോസ്റ്റ് ചെയ്ത വീഡിയോയാണ് ചുവടെ കാണുന്നത്. നിർമ്മാണ മേഖലയിൽ തൊഴിൽ ചെയ്ത് വരുമാനം കണ്ടെത്തുകയാണ് റോണി.

ഷൂട്ടിംഗ് ആരംഭിക്കുന്നതും റോണി പഴയ തട്ടകത്തിലേക്ക് മടങ്ങിവരുമെന്നും, അഭിമാനകരമായ കാര്യമാണ് റോണി ഇപ്പോൾ ചെയ്യുന്നതെന്നും രൂപേഷ് കുറിക്കുന്നു.സ്ഫടികം സിനിമയിൽ മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച രൂപേഷ് നടനും 'തീവ്രം', 'യു ടൂ ബ്രൂട്ടസ്' സിനിമകളുടെ സംവിധായകനുമാണ്.
Published by: meera
First published: July 27, 2020, 11:03 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading