വീണു പോയേക്കാം, എന്നാല്‍ തോല്‍ക്കില്ല, തിരിച്ചുവരും; അജിത്തിന്റെ ബൈക്ക് സ്റ്റണ്ട് വീഡിയോ വൈറല്‍
വീണു പോയേക്കാം, എന്നാല്‍ തോല്‍ക്കില്ല, തിരിച്ചുവരും; അജിത്തിന്റെ ബൈക്ക് സ്റ്റണ്ട് വീഡിയോ വൈറല്‍
ബൈക്ക് സ്റ്റണ്ടിനിടെ അജിത്ത് വീഴുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിരിക്കുന്ന മേക്കിങ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Last Updated :
Share this:
അജിത് കുമാര്‍(Aith kumar) നായകനായെത്തുന്ന 'വലിമൈ'(Valimai) എന്ന ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തിറങ്ങി. ഒരു ആക്ഷന്‍ കഥാപാത്രമായി അജിത് തകര്‍പ്പന്‍ പ്രകടനമാണ് ചിത്രത്തില്‍ നടത്തുന്നതെന്ന സൂചനയാണ് വീഡിയോ നല്‍കുന്നത്. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള സ്റ്റണ്ട് രംഗങ്ങളാണ് കാണാന്‍ കഴിയുന്നത്.
ബൈക്ക് സ്റ്റണ്ട് രംഗങ്ങളും ചിത്രത്തില്‍ നിറയെയുണ്ട്. ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെ അജിത്തിന് രണ്ട് തവണ പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ബൈക്ക് സ്റ്റണ്ടിനിടെ അജിത്ത് വീഴുന്ന ദൃശ്യങ്ങളും പുറത്തുവിട്ടിരിക്കുന്ന മേക്കിങ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'നേര്‍ക്കൊണ്ട പാര്‍വൈ','തീരന്‍' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വലിമൈ'. ഐപിഎസ് ഓഫീസറായാണ് ചിത്രത്തില്‍ അജിത് വേഷമിടുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'വലിമൈ'.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.