വെള്ളേപ്പം ഉണ്ടായതിങ്ങനെ; റോമയുടെ പുതിയ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

Making video of Velleppam movie released | റോമ, അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരിഫ്, ഷൈൻ ടോം ചാക്കോ എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ്

News18 Malayalam | news18-malayalam
Updated: August 3, 2020, 10:54 AM IST
വെള്ളേപ്പം ഉണ്ടായതിങ്ങനെ; റോമയുടെ പുതിയ ചിത്രത്തിന്റെ മേക്കിംഗ്  വീഡിയോ പുറത്തിറങ്ങി
മേക്കിംഗ് വീഡിയോയിൽ നിന്നും
  • Share this:
നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. വർഷങ്ങൾക്ക് ശേഷം നടി റോമ മലയാളത്തിൽ മടങ്ങിയെത്തിയ ചിത്രമാണ്.

റോമ, അക്ഷയ് രാധാകൃഷ്ണൻ, നൂറിൻ ഷെരിഫ്, ഷൈൻ ടോം ചാക്കോ, കൈലാഷ്, സാജിദ് യഹിയ, വൈശാഖ് രാജൻ, ഫായിഎം, ശ്രീജിത്ത്‌ രവി, അലീന ക്ഷമ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്നു.വർഷങ്ങൾക്ക് ശേഷം എസ്.പി. വെങ്കിടേഷ് മലയാള സിനിമയിൽ സംഗീതം നിർവഹിക്കുന്നു. രഞ്ജിത്ത് ടച് റിവർ എഡിറ്റിങ്ങും ശിഹാബ് ഓങ്ങല്ലൂർ ക്യാമറയും കൈകാര്യം ചെയ്യുന്നു. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ പ്രമോദ് പപ്പൻ. ജിൻസ് തോമസ്, ദ്വാരക് ഉദയ്ശങ്കർ എന്നിവരാണ് നിർമാണം. തീയറ്റർ തുറന്നാൽ ഉടൻ ചിത്രം പ്രദർശനത്തിന് എത്തും.
Published by: meera
First published: August 3, 2020, 10:54 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading