മോഹന്‍ലാല്‍ കുഞ്ഞാലിയായെത്തുന്ന മരക്കാര്‍- അറബിക്കടലിന്റെ സിംഹം ദിനം പ്രതി സിനിമാ പ്രേമികളെ ആവേശത്തിരയിലാഴ്ത്തി കൊണ്ടിരിക്കുകയാണ്. മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഏറ്റവുമധികം കാത്തിരിപ്പുയര്‍ത്തുന്ന റിലീസായി മാറിയിരിക്കുകയാണ് മരക്കാര്‍.
തിയേറ്റര്‍-ഒടിടി വിവാദങ്ങള്‍ക്കിടയിലും മരക്കാര്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗം തന്നെയാണ് സൃഷ്ടിച്ചിരുന്നത്. ഓരോ ദിവസും മരക്കാറിന്റെ പുതിയ വിശേഷങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ യുട്യൂബിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് സെയ്നാ വീഡിയോസ്.
മക്കള്‍സെല്‍വന്‍ വിജയ് സേതുപതിയാണ് മരക്കാറിന്റെ ഷൂട്ടിങ് സെറ്റില്‍ അപ്രതീക്ഷിതമായി കടന്നുവന്നത്. ഷൂട്ടിങ് കണ്ടു നില്ക്കുന്ന വിജയ് സേതുപതി പിന്നീട് മോഹന്‍ലാല്‍, പ്രിയദര്ശന് തുടങ്ങിയവരോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം.
Also Read - 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തീം മ്യൂസിക് പുറത്ത്
രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്ജുന് സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന്, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന് നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്, കസു നെഡ. ചമയം പട്ടണം റഷീദ്.
Also Read - തീയറ്ററുകൾ കിട്ടാനില്ല; IFFK ഫെബ്രുവരിയിലേക്ക് മാറ്റിയതിന് പിന്നിൽ മരക്കാറോ?
രാഹുല്‍ രാജ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റോണി റാഫേലാണ് ഗാനങ്ങളുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
മലയാള സിനിമയില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും ചിലവേറിയ ചിത്രമാണ് 100 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച മരയ്ക്കാര്‍. മോഹന്‍ലാല്‍ നായകനായ പ്രിയദര്ശന് ചിത്രം ഇതിനോടകം ദേശീയ പുരസ്കാരങ്ങള്‍ ഉള്‍പ്പെടെ നേടിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Makkal Selvan Vijay Sethupathi, Marakkar, Marakkar - Arabikadalinte Simham, Marakkar: Lion of the Arabian Sea, Vijay sethupathi