ബോളിവുഡ് താരം മലൈക അറോറയ്ക്ക് ഇന്ന് 47ാം പിറന്നാൾ. മകന്‍ അർഹാനൊപ്പമാണ് മലൈകയുടെ പിറന്നാൾ ആഘോഷം. കഴിഞ്ഞ ദിവസം വൈകുന്നേരം പിറന്നാൾ ആഘോഷങ്ങൾക്കായി പുറത്തേക്ക് പോയ മലൈകയുടെയും മകന്റെയും ചിത്രങ്ങൾ പുറത്തു വന്നു. ഇരുവരും സുഹൃത്തുക്കൾക്കായി സംഘടിപ്പിച്ച ജൻമദിന പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു.
ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരിക്കുകയാണ്. ബ്രൈറ്റ് ഓറഞ്ച് നിറത്തിലുള്ള മനോഹരമായ പാന്റ്‌സ്യൂട്ട് ആണ് മലൈകയുടെ വേഷം. കറുത്ത ക്രോപ്പ് ടോപ്പും നിയോൺ-ഹ്യൂഡ് സ്റ്റൈലെറ്റോസും ഉപയോഗിച്ചിട്ടുണ്ട്. ലെയേർഡ് ചെയിനും സ്റ്റൈലിഷ് ആഭരണങ്ങളുമാണ് മലൈക ധരിച്ചിരിക്കുന്നത്. സ്റ്റൈലിഷായതും വർണ്ണാഭമായതുമായ മാസ്കും മലൈകയുടെ സൗന്ദര്യം വർധിപ്പിച്ചിട്ടുണ്ട്.
അമ്മയുടെ ജൻമദിന പാർട്ടിയിൽ മകന്‍ അർഹാൻ കാഷ്വൽ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. കറുത്ത ടീ ഷർട്ടും നീല ജീൻസും ചെക് ഷർട്ടുമാണ് 18കാരൻ അർഹാന്റെ വേഷം. കറുത്ത തൊപ്പിയും ഷൂസും ധരിച്ചിട്ടുണ്ട്. ഫോട്ടോയ്ക്കായി പോസ് ചെയ്യാൻ ആവശ്യപ്പെട്ട ആരാധകർക്കായി ഇരുവരും സന്തോഷത്തോടെ പോസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
മലൈകയ്ക്ക് സെപ്തംബറിൽ കോവിഡ് ബാധിച്ചിരുന്നു. ലക്ഷണങ്ങളൊന്നുമില്ലാതിരുന്ന താരം രണ്ടായ്ക്ക് ശേഷം കോവിഡ് മുക്തയായി. കാമുകൻ അർജുൻ കപൂറും കോവിഡ് പോസിറ്റീവ് ആയിരുന്നു. ഡാൻസ് റിയാലിറ്റി ഷോയായ ഇന്ത്യാസ് ബെസ്റ്റ് ഡാൻസറിന്റെ പ്രധാന ജഡ്ജാണ് മലൈക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.