നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Malaika Arora | 'വയസ്സായില്ലേ?'; വയറിലെ സ്ട്രെച്ച് മാർക്ക് കാണുന്ന ചിത്രത്തിന് മലൈക അറോറയ്ക്ക് അവഹേളനം

  Malaika Arora | 'വയസ്സായില്ലേ?'; വയറിലെ സ്ട്രെച്ച് മാർക്ക് കാണുന്ന ചിത്രത്തിന് മലൈക അറോറയ്ക്ക് അവഹേളനം

  Malaika Arora mocked in cyberspace for visible stretch mark around her belly | വയറിലെ സ്ട്രെച്ച് മാർക്ക് കാണുന്ന ചിത്രത്തിന്റെ പേരിൽ മലൈക അറോറയ്ക്ക് സൈബർ ഇടത്തിൽ അവഹേളനം

  മലൈക അറോറ

  മലൈക അറോറ

  • Share this:
   ഏവർക്കുമറിയാം ഫിറ്റ്നസിന്റെ കാര്യത്തിൽ മലൈക അറോറ എത്ര ശ്രദ്ധാലുവാണെന്ന്. നടത്തം, യോഗ, ജിം എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ ചെയ്താണ് മലൈക പ്രായം പിടിച്ചുകെട്ടുന്നത്. ഇക്കാര്യങ്ങൾക്ക് മുടക്കം വരുത്തുന്ന ശീലവും മലൈകയ്ക്ക് ഇല്ല. എന്നാൽ ഇത്രയും ഫിറ്റ്നസ് കാത്തുസൂക്ഷിക്കുമ്പോഴും മലൈക ഒരു കാര്യം മറച്ചു പിടിക്കാൻ ആഗ്രഹിക്കുന്നില്ല; പ്രസവ ശേഷം വയറിനു ചുറ്റും ഉണ്ടായ സ്ട്രെച്ച് മാർക്കുകൾ.

   ഫോട്ടോഷൂട്ടിൽ പോലും തന്നിലെ മാതൃത്വത്തിന്റെ ഈ അടയാളം മലൈക  മറച്ചുവയ്ക്കാൻ പലപ്പോഴും ശ്രമിച്ചിരുന്നില്ല.

   ഇപ്പോൾ ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനി പകർത്തിയ ഒരു ചിത്രത്തിൽ തെളിയുന്ന മലൈകയുടെ സ്ട്രെച്ച് മാർക്കിനെ ചൊല്ലി സോഷ്യൽ മീഡിയയിൽ അവഹേളനം തുടരുകയാണ്.

   യോഗ പാന്റും ടി-ഷർട്ടും ധരിച്ച ചിത്രത്തിൽ മലൈകയുടെ വയറിലെ സ്ട്രെച്ച് മാർക്ക് പുറത്തുകാണാം. ഒരു വർക്ക്ഔട്ട് സെഷൻ കഴിഞ്ഞ് മടങ്ങുന്ന ചിത്രമാണിത്.

   'വയസ്സായില്ലേ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു അധിക്ഷേപം. എന്നാൽ ഒട്ടേറെപ്പേർ ഇക്കാര്യം സ്വാഭാവികമാണെന്നും, ഇതിൽ അവഹേളിക്കാനായി ഒന്നുമുണ്ടാവേണ്ട കാര്യമില്ലെന്നും പറഞ്ഞുകൊണ്ട് മുന്നോട്ടു വരുന്നുണ്ട്. ചർച്ചാവിഷയമായ ചിത്രം ചുവടെ കാണാം.
   മലൈക അറോറ - അർജുൻ കപൂർ പ്രണയം

   മലൈകയും അർജുൻ കപൂറും വിവാഹിതരാവും എന്ന് ഏറെനാളായി പ്രചരിക്കുന്ന വാർത്തയാണ്. എന്നാൽ 2019ൽ ഇക്കാര്യം നിഷേധിച്ച് അർജുൻ തന്നെ രംഗത്തെത്തി.

   താൻ വിവാഹിതനാവുമ്പോൾ എല്ലാവരെയും അറിയിക്കാം എന്ന് പറഞ്ഞാണ് അർജുൻ അഭ്യൂഹങ്ങൾ അകറ്റിയത്. താൻ വിവാഹിതനാവുന്നില്ല. ആവുമ്പോൾ അതേപ്പറ്റി തുറന്നു സംസാരിക്കും. ഒന്നും ഒളിച്ചു വെക്കേണ്ടതായില്ല. ഒരഭിമുഖത്തിൽ അർജുൻ പറഞ്ഞു. നിലവിൽ താൻ ജോലിയെടുക്കുകയാണ്. വിവാഹം ചെയ്യേണ്ടുന്ന ഘട്ടത്തിലല്ല. ലോകം എന്ത് പറയുന്നു എന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. എടുത്ത് ചാടുന്നത് മണ്ടത്തരം ആണെന്നും അർജുൻ പറയുന്നു.

   വിവാഹത്തെപ്പറ്റി എന്തെങ്കിലും അഭിപ്രായം പറഞ്ഞാലും തന്നെപ്പറ്റി എഴുതപ്പെടുന്നത് അവസാനിക്കും എന്ന് കരുതുന്നില്ലെന്നും അർജുൻ പറഞ്ഞിരുന്നു. ഇവർ രണ്ടുപേരും തമ്മിലുള്ള പ്രായവ്യത്യാസവും ഒട്ടേറെ തവണ ട്രോൾ ചെയ്യപ്പെട്ടിരുന്നു.

   അഭിനേതാവും സംവിധായകനുമായ അർബാസ് ഖാനുമായി വിവാഹിതയായിരുന്നു മലൈക. 1998ൽ വിവാഹം കഴിച്ച ഇവർ 2016ൽ പിരിയുകയായിരുന്നു. 2017 മെയ് മാസത്തിൽ ബാന്ദ്ര കുടുംബ കോടതി ഇവർക്ക് വിവാഹ മോചനം നൽകിയിരുന്നു. ഒരു മകനുണ്ട്. പതിനെട്ടു കാരനായ അർഹൻ ഖാൻ ആണ് മലൈക-അർബാസ്മാരുടെ പുത്രൻ.

   മലൈക അറോറ കോവിഡ് പോസിറ്റീവ്

   2020 സെപ്റ്റംബറിൽ മലൈക അറോറ കോവിഡ് പോസിറ്റീവ് ആയിരുന്നു. ഒരു വാർത്താ വെബ്സൈറ്റിനോടാണ് മലൈക ഇക്കാര്യം അറിയിച്ചത്. കോവിഡ് സ്ഥിരീകരിച്ചെങ്കിലും ലക്ഷണങ്ങൾ ഒന്നുമില്ലാത്ത കോവിഡ് ആണെന്ന് മലൈക പറഞ്ഞിരുന്നു. മുംബൈയിലെ വീട്ടിൽ ഇവർ ക്വറന്റീനിൽ കഴിയുകയായിരുന്നു. അധികം വൈകാതെ നെഗറ്റീവ് ആവുകയും ചെയ്തു.

   മലൈകയുടെ കാമുകൻ അർജുൻ കപൂറിന് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. സോഷ്യൽ മീഡിയയിലൂടെ അർജുൻ കപൂർ തന്നെയായിരുന്നു ഇക്കാര്യം അറിയിച്ചത്.
   Published by:user_57
   First published:
   )}