മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരായ ബെന്യാമിനും ജി.ആര്‍ ഇന്ദുഗോപനും ചേര്‍ന്ന് തിരക്കഥയൊരുക്കി നവാഗതനായ ആല്‍ഹിന്‍ ഹെന്‍ട്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ക്രിസ്റ്റി’യുടെ ടീസര്‍ പുറത്തിറങ്ങി. മാളവിക മോഹനനും മാത്യും തോമസുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫെബ്രുവരി 17നാണ് ചിത്രം തിയേറ്ററുകളിലെത്തുക. മനോഹരമായ ഒരു പ്രണയകഥയാകും സിനിമ സമ്മാനിക്കുകയെന്ന് ടീസറില്‍ നിന്ന് വ്യക്തമാണ്.
Also Read-‘ക്രിസ്റ്റി’യുടെ പോസ്റ്റര്‍ കണ്ട ആരാധകന്റെ ആകുലതയ്ക്ക് മാളവികയുടെ കിടിലന്‍ മറുപടി
റോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റൻ, കണ്ണൻ സതീശൻ എന്നിവർ ചേർന്നാണ് ക്രിസ്റ്റി നിര്‍മ്മിച്ചിരിക്കുന്നത്.ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹകൻ. ജോയ് മാത്യു, വിനീത് വിശ്വം, രാജേഷ് മാധവൻ, മുത്തുമണി, ജയാ എസ്. കുറുപ്പ്, വീണാ നായർ, നീന കുറുപ്പ് , മഞ്ജു പത്രോസ് എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.
ഗോവിന്ദ് വസന്തയാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. മനു ആന്റണിയാണ് എഡിറ്റർ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക. പബ്ലിസിറ്റി ഡിസൈനർ – ആനന്ദ് രാജേന്ദ്രൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്. മാർക്കറ്റിങ് – ഹുവൈസ് മാക്സോ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.