നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • 'ശരിക്കും മാസ്ക് ധരിക്കേണ്ടത് ഇങ്ങനെയോ?': വീഡിയോയുമായി 'മാസ്റ്റർ' താരം മാളവിക മോഹനൻ

    'ശരിക്കും മാസ്ക് ധരിക്കേണ്ടത് ഇങ്ങനെയോ?': വീഡിയോയുമായി 'മാസ്റ്റർ' താരം മാളവിക മോഹനൻ

    മാസ്ക് ധരിക്കുന്ന ചില രീതികളാണ് മാളവിക വീഡിയോയിലൂടെ നമ്മെ പരിചയപ്പെടുത്തുന്നത്

    മാളവിക മോഹനൻ

    മാളവിക മോഹനൻ

    • Share this:
      കോവിഡ് കാലം നമ്മുടെ ജീവിതത്തിലുണ്ടാക്കിയ  പ്രധാന മാറ്റങ്ങളിൽ ഒന്നാണ് സ്ഥിരമായി മാസ്ക് ധരിക്കുകയ‌െന്നത്. മാസ്ക് ധരിക്കുന്നത് നിയമം മൂലം കർശനമാക്കിയിട്ടുമുണ്ട്. എന്നാൽ പലരും മാസ്ക് ധരിക്കുന്നത് ശരിയായ രീതിയിലല്ലെന്നാണ് നടി മാളവിക മോഹനൻ പറയുന്നത്. ചിലർ കഴുത്തിൽ ധരിക്കും. മറ്റു ചിലരാകട്ടെ മൂക്കിനു താഴെയും. ചിലർക്ക് മാസ്ക് ധരിച്ചാൽ കാഴ്ച തന്നെ മറയും.

      അത്തരത്തിൽ മാസ്ക് ധരിക്കുന്ന ചില രീതികളാണ് മാളവിക വീഡിയോയിലൂടെ നമ്മെ പരിചയപ്പെടുത്തുന്നത്. മാസ്ക് താടിയിൽ ധരിക്കുന്നതും കണ്ണിലേക്ക് വെളിച്ചം തട്ടാതിരിക്കാൻ മാസ്ക് വച്ച് കണ്ണു മൂടുന്നതുമെല്ലാം വിഡിയോയിൽ കാണാം. ശ്രദ്ധയോടെയും കൃത്യതയോടെയും മാസ്ക് ധരിക്കൂ എന്ന സന്ദേശമാണ് മാളവിക തന്റെ വീഡിയോയിലൂടെ നൽകുന്നത്.



      കോവിഡ് പ്രതിസന്ധിക്കു ശേഷം ആദ്യമായി തിയേറ്ററിലെത്തിയയ വിജയ് ചിത്രമായ മാസ്റ്റർ ആണ് മാളവികയുടെ ഏറ്റവും പുതിയ സിനിമ. സിനിമയിൽ അധ്യാപികയുടെ വേഷത്തിലാണ് നടി പ്രത്യക്ഷപ്പെട്ടത്. ധനുഷിനെ നായകനാക്കി കാർത്തിക് നരേൻ ഒരുക്കുന്ന ചിത്രമാണ് നടിയുടെ അടുത്ത പ്രോജക്ട്.

      ദുല്‍ഖര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ അരങ്ങേറ്റം. പട്ടം പോലെയായിരുന്നു ആദ്യ ചിത്രം. മലയാളിയായ ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളാണ് മാളവിക. രജനീകാന്ത് ചിത്രം പേട്ടയിലും മാളവിക അഭിനയിച്ചിരുന്നു. ഗ്രേറ്റ് ഫാദര്‍ ആണ് അവസാന മലയാള ചിത്രം.
      Published by:Aneesh Anirudhan
      First published: