നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ഷാരുഖ് ഖാന്‍റെ പേരിലുള്ള 95 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് തൃശൂർ സ്വദേശിനിക്ക്

  ഷാരുഖ് ഖാന്‍റെ പേരിലുള്ള 95 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് തൃശൂർ സ്വദേശിനിക്ക്

  സ്കോളർഷിപ്പ് സമ്മാനിച്ചതിനു ശേഷം ഷാരുഖ് ഖാൻ ഗോപികയെ ഗവേഷകരുടെ കോട്ടും അണിയിച്ചു.

  കിംഗ് ഖാന്‍റെ കൈയിൽ നിന്ന് തൃശൂർ സ്വദേശിനിയായ ഗോപിക കൊട്ടൻതറയിൽ ഭാസി അവാർഡ് ഏറ്റുവാങ്ങുന്നു

  കിംഗ് ഖാന്‍റെ കൈയിൽ നിന്ന് തൃശൂർ സ്വദേശിനിയായ ഗോപിക കൊട്ടൻതറയിൽ ഭാസി അവാർഡ് ഏറ്റുവാങ്ങുന്നു

  • News18
  • Last Updated :
  • Share this:
   മലയാളി വിദ്യാർത്ഥിനിക്ക് ദ് ഷാരുഖ് ഖാൻ ലാ ട്രോബ് യൂണിവേഴ്സിറ്റി സ്കോളർഷിപ്പ്. മുംബൈയിൽ വെച്ച് നടന്ന ചടങ്ങിൽ കിംഗ് ഖാന്‍റെ കൈയിൽ നിന്ന് തൃശൂർ സ്വദേശിനിയായ ഗോപിക കൊട്ടൻതറയിൽ ഭാസി 95 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ഏറ്റുവാങ്ങി. ഷാരുഖിന്‍റെ കൈയിൽ നിന്ന് ഗോപിക അവാർഡ് ഏറ്റുവാങ്ങുന്നതും തുടർന്നുള്ള രംഗങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി.

   സ്കോളർഷിപ്പ് സമ്മാനിച്ചതിനു ശേഷം ഷാരുഖ് ഖാൻ ഗോപികയെ ഗവേഷകരുടെ കോട്ടും അണിയിച്ചു. ഇതിനിടെ കോട്ടിനുള്ളിൽ മുടി കുടുങ്ങി. കോട്ടിനുള്ളിൽ കുടുങ്ങിയ മുടി മാറ്റാനും കോട്ട് ശരിയായി ധരിക്കാനും ഷാരുഖ് ഖാൻ ഗോപികയെ സഹായിക്കുന്നതും വീഡിയോയിൽ കാണാം.
   ഈ ദൃശ്യങ്ങളാണ് വൈറലായി മാറിയത്.

   ചടങ്ങിൽ പ്രസംഗിച്ച ഷാരുഖ് ഖാൻ ഈ സായാഹ്നം ഗോപികയ്ക്കും അവളുടെ കുടുംബത്തിനും അവകാശപ്പെട്ടതാണെന്ന് പറഞ്ഞു. മകളെ പഠിക്കാൻ പിന്തുണച്ച കുടുംബത്തിന് നന്ദി പറഞ്ഞ ഷാരുഖ് ഇഷ്ടമുള്ള അത്രയും പഠിക്കണമെന്നും നിർദ്ദേശിച്ചു. രാജ്യത്തെ 800 പേരിൽ നിന്നുമാണ് ഗോപികയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.

   കാര്‍ഷിക മേഖലയിലെ ഉപരിപഠനത്തിനായുള്ള സ്കോളര്‍ഷിപ്പ് നാല് വര്‍ഷത്തേക്കാണ്. 2019 മുതലാണ് ലാ ട്രോബ് യൂണിവേഴ്സിറ്റി ഷാരുഖിന്‍റെ പേരിൽ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്. സ്ത്രീകളുടെ ഉന്നമനത്തിനായി ഷാരുഖ് നടത്തിയിട്ടുള്ള പ്രവർത്തനങ്ങളെ ആദരിക്കുന്നതിന്‍റെ ഭാഗമായാണ് അദ്ദേഹത്തിന്‍റെ പേരിൽ സ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്.

   First published:
   )}