മലയാള സിനിമയില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടന് സുബീഷ് സുധി നായകനാകുന്നു. സംവിധായകന് ലാല്‍ ജോസാണ് ഇക്കാര്യം പങ്കുവെച്ചത്. സിനിമയിലെത്തി പതിനാറ് വര്‍ഷം പിന്നിടുമ്പോഴാണ് നടനെ തേടി ആദ്യത്തെ നായക വേഷം എത്തുന്നത്.
നിസാം റാവുത്തറിന്റെ കഥയിലൊരുങ്ങുന്ന ചിത്രം രഞ്ജിത്ത് പൊതുവാൾ, രഞ്ജിത്ത് ടി.വി എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്. സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ പിന്നീട് പുറത്തുവിടും.
സിനിമയോടുള്ള അതിയായ അഭിനിവേശം കൊണ്ട് പയ്യന്നൂരിൽ നിന്നും കൊച്ചിയിലേക്ക് വണ്ടികയറിയ ആളായിരുന്നു സുബീഷെന്ന് ലാല്‍ ജോസ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. 2006ലാണ് സുബീഷ് സുധിയെന്ന അഭിനയ മോഹിയായ ചെറുപ്പക്കാരനെ താന്‍ കണ്ടുമുട്ടുന്നത്. ക്ലാസ്മേറ്റ്സ് എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലും സുബീഷ് അഭിനയിച്ചു.
സിനിമയോടുള്ള അഭിനിവേശവും തോറ്റുപിന്മാറാൻ തയാറല്ലെന്ന നിശ്ചയദാർഢ്യവും കൈമുതലാക്കിയ സുബീഷിന് ജീവിതത്തിന്റെ പുതിയ വഴിത്തിരിവിൽ എല്ലാവിധ സ്നേഹവും ആശംസകളും നേരുന്നുവെന്ന് ലാല്‍ ജോസ് കുറിച്ചു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.