നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Gayathri Suresh | 'ടെന്‍ഷനായിട്ടാണ് നിര്‍ത്താതെ പോയത്; വാഹനാപകടത്തില്‍ വിശദീകരണവുമായി നടി ഗായത്രി

  Gayathri Suresh | 'ടെന്‍ഷനായിട്ടാണ് നിര്‍ത്താതെ പോയത്; വാഹനാപകടത്തില്‍ വിശദീകരണവുമായി നടി ഗായത്രി

  ഗായത്രി സഞ്ചരിച്ച കാര്‍ അപകടം ഉണ്ടാക്കിയെന്നും നാശനഷ്ടങ്ങള്‍ വരുത്തിയെന്നും പറയുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്

  • Share this:
   ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗായത്രി സുരേഷ്. ജമ്‌നാപ്യാരി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഗായത്രി പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ നടിയുടെ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

   ഗായത്രി സഞ്ചരിച്ച കാര്‍ അപകടം ഉണ്ടാക്കിയെന്നും നാശനഷ്ടങ്ങള്‍ വരുത്തിയെന്നും പറയുന്ന വീഡിയോയാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം കാക്കനാടേക്കുള്ള താരത്തിന്റെ യാത്രമാധ്യേയാണ് വൈറല്‍ വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്.

   ഗായത്രിയും സുഹൃത്തും സഞ്ചരിച്ച കാര്‍ മറ്റ് വാഹനങ്ങളില്‍ ഇടിച്ച് നാശനഷ്ടങ്ങള്‍ സംഭവിച്ചുവെന്നാണ് ആരോപിക്കുന്ന വീഡിയോയില്‍ താരത്തിന്റെ വാഹനം നാട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുന്നതും ഗായത്രിയോടും സുഹൃത്തിനോടും കയര്‍ത്ത് സംസാരിക്കുന്നതും കാണാം. ഗായത്രിയുടെ സുഹൃത്താണ് കാര്‍ ഓടിച്ചിരുന്നത്. വീഡിയോയില്‍ തങ്ങളുടെ കാര്‍ വളഞ്ഞവരോട് ഗായത്രി മാപ്പ് പറയുന്നുമുണ്ട്. ഇത് പ്രചരിക്കുന്നതിന് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി നടി തന്നെ രംഗത്തെത്തി.   'അപകടം വരുത്തുന്നത് തെറ്റല്ലേ?' എന്ന ചോദ്യത്തിന് മനപൂര്‍വമല്ല അറിയാതെ സംഭവിച്ചുപോയതാണെന്നും ഗായത്രി പറയുന്നുണ്ട്. രാവിലെ മുതല്‍ നിരവധി പേര്‍ അപകടത്തിന്റെ വീഡിയോ കണ്ട് വിളിക്കുന്നുണ്ടെന്നും വല്ലാത്ത അവസ്ഥയിലാണ് താനും സുഹൃത്തുക്കളുമെന്നും നടി പറയുന്നു.   ഗായത്രി പറഞ്ഞതിങ്ങനെ

   'എന്റെ ഒരു വീഡിയോ വ്യാപകമായി സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്. അത് സംബന്ധിച്ച് നിരവധി പേര്‍ മെസേജ് അയച്ചും ഫോണ്‍ വിളിച്ചും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. നിങ്ങള്‍ക്കാര്‍ക്കും എന്നെ കുറിച്ച് ഒരു മോശം ധാരണ വരാതിരിക്കാനാണ് ഞാന്‍ ഇപ്പോള്‍ ഈ വീഡിയോ പങ്കുവെക്കുന്നത്.

   ഞങ്ങള്‍ കാക്കനാടേക്ക് പോവുകയായിരുന്നു. അപ്പോള്‍ മുമ്പില്‍ ഒരു വണ്ടി ഉണ്ടായിരുന്നു. അതിനെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ അപ്രതീക്ഷിതമായി മറ്റൊരു വാഹനം എതിരെ വന്നു അങ്ങനെയാണ് അപകടം ഉണ്ടായത്. അതില്‍ വാഹനങ്ങളുടെ സൈഡ് മിറര്‍ പോയിരുന്നു. അല്ലാതെ ആര്‍ക്കും പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഞങ്ങള്‍ ചെയ്ത തെറ്റ് എന്താണെന്നുവെച്ചാല്‍ വാഹനം നിര്‍ത്താന്‍ ഭയന്ന് ഞങ്ങള്‍ വണ്ടി വിട്ടുപോയി. ഞാനൊരു നടിയാണല്ലോ... ആ വാഹനത്തില്‍ എന്നെ കാണുമ്പോള്‍ അവിടെയുള്ള ജനങ്ങള്‍ ആ അവസ്ഥയെ എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ ഞങ്ങള്‍ക്ക് ഭയമുണ്ടായിരുന്നു. ടെന്‍ഷനായിട്ടാണ് നിര്‍ത്താതെ പോയത്.

   ആ തെറ്റ് മാത്രമാണ് ഞങ്ങള്‍ ചെയ്തത്. എന്നാല്‍ അവര്‍ ഒരുപാട് വാഹനങ്ങളുമായി സിനിമാസ്‌റ്റൈലില്‍ ഞങ്ങളെ ചെയ്‌സ് ചെയ്ത് പിടിച്ചു. പിന്നീട് ഞങ്ങള്‍ ഒരുപാട് നേരം അവരോട് കെഞ്ചി മാപ്പ് പറഞ്ഞു. പക്ഷെ അവര്‍ പൊലീസ് വരാതെ വിടില്ലെന്ന് പറഞ്ഞു. ഭയന്നിട്ടാണ് വണ്ടി നിര്‍ത്താതെ പോയത്. ശേഷം പൊലീസ് എത്തി കാര്യങ്ങള്‍ ഒത്തുതീര്‍പ്പാക്കി. ആ സംഭവത്തില്‍ ആര്‍ക്കും ഒരു പോറല്‍പോലും ഏറ്റിട്ടില്ല. നിങ്ങളെന്നെ തെറ്റിദ്ധരിക്കരുത്..നിങ്ങള്‍ക്ക് എന്ന് കുറിച്ച് മോശം ചിന്ത വരരുതെന്ന് കരുതിയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്'.
   Published by:Karthika M
   First published:
   )}