നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • RIP| നടി കോഴിക്കോട് ശാരദ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    RIP| നടി കോഴിക്കോട് ശാരദ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

    കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്

    കോഴിക്കോട് ശാരദ

    കോഴിക്കോട് ശാരദ

    • Share this:
      കോഴിക്കോട്: നടി കോഴിക്കോട് ശാരദ (Kozhikode Sarada)അന്തരിച്ചു. 84വയസായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ (kozhikode medical college)ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, കുട്ടിസ്രാങ്ക് തുടങ്ങി എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

      സിനിമ കൂടാതെ ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു. കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. 1979-ല്‍ അങ്കക്കുറിയാണ് ആദ്യ സിനിമ.

      ചെറിയ വേഷങ്ങളിലാണെങ്കിലും  ശാരദ തനതായ തനതായ സംസാര ശൈലിയും അഭിനയപാടവവും കൊണ്ട് അവതരിപ്പിച്ച കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കി.

      വാർധക്യ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കലാരംഗത്തു നിന്ന് അൽപനാളായി വിട്ടുനിൽക്കുകയായിരുന്നു.

      മുന്‍ മിസ് കേരള അടക്കം മൂന്നുപേര്‍ മരിച്ച അപകടം; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍; മദ്യലഹരിയിലായിരുന്നെന്ന് പൊലീസ്

      മുന്‍ മിസ് കേരള അടക്കം മൂന്ന് പേര്‍ മരിച്ച വാഹനാപകടത്തില്‍ കാര്‍ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മാള സ്വദേശി അബ്ദുല്‍ റഹ്‌മാനാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൊലപാതകമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഈ മാസം ഒന്നാം തീയതിയാണ് അപകടം ഉണ്ടായത്.

      പാലാരിവട്ടം ചക്കരപറമ്പിന് സമീപം ദേശീയപാതയില്‍ നിയന്ത്രണം വിട്ട കാര്‍ മീഡിയനിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. മിസ് കേരള 2019 അന്‍സി കബീറും, മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജനും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു.

      ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ.എ മുഹമ്മദ് ആഷിഖ് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ആഷിഖ്.
      Published by:Naseeba TC
      First published:
      )}