രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് മലയാള സിനിമാ ലോകം. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ഗിന്നസ് പക്രു, ആന്റോ ജോസഫ് തുടങ്ങി നിരവധി പേര്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി
സുലൂരിലെ സൈനിക താവളത്തില്‍ നിന്ന് മി-സീരീസ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ നീലഗിരിയിലാണ് തകര്‍ന്നു വീണത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും (Chief of Defence Staff Bipin Rawat) ഭാര്യ മധുലിക റാവത്ത്, ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റ് 11 സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പടെ 13 പേരാണ് അപകടത്തില്‍ മരിച്ചതെന്ന് വ്യോമസേന വ്യക്തമാക്കിയിരുന്നു. ഏതാനും മുതിർന്ന ഉദ്യോഗസ്ഥരെയും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റർ കോയമ്പത്തൂരിലെ സുലൂരിൽ നിന്ന് വെല്ലിംഗ്ടണിലെ ഡിഎസ്‌സിയിലേക്ക് പോകുകയായിരുന്നു, അവിടെ റാവത്തും ആർമി സ്റ്റാഫ് ചീഫ് എംഎം നരവാനെയും പങ്കെടുക്കേണ്ടിയിരുന്ന പരിപാടി ഉണ്ടായിരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് കാഴ്ച കുറവായതിനാലാണ് ഹെലികോപ്ടർ വനമേഖലയിൽ തകർന്നുവീണതെന്നും റിപ്പോർട്ടുണ്ട്.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.